city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Shere Kerala | സി എച് മുഹമ്മദ് കോയയുടെ ജീവചരിത്രമായ ഷേറെ കേരളയുടെ പരിഷ്‌കരിച്ച പതിപ്പ് പ്രകാശനം ചെയ്തു

കണ്ണൂര്‍: (www.kasargodvartha.com) മുന്‍ മുഖ്യമന്ത്രി സി എച് മുഹമ്മദ് കോയയെ കുറിച്ച് പ്രസിദ്ധീകൃതമായ ആദ്യത്തെ ജീവചരിത്ര ഗ്രന്ഥം ഷേറെ കേരളയുടെ പരിഷ്‌കരിച്ച പതിപ്പ് പ്രകാശനം ചെയ്തു. ജില്ലാ മുസ്ലിം ലീഗ് കമിറ്റിയുടെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ ബാഫഖി തങ്ങള്‍ സൗദത്തില്‍ നടന്ന ചടങ്ങില്‍ മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുര്‍ റഹ് മാന്‍ കല്ലായിയാണ് പുസ്തകം പ്രകാശനം ചെയ്തത്. ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് അഡ്വ.അബ്ദുല്‍ കരീം ചേലേരി ആധ്യക്ഷത വഹിച്ചു.


മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി കെ അബ്ദുല്ല ഹാജി പുസ്തകം ഏറ്റുവാങ്ങി. ഗ്രന്ഥകര്‍ത്താവായ ടി സി മുഹമ്മദിനെ പി കെ അബ്ദുല്ല ഹാജി പൊന്നാട അണിയിച്ച് ആദരിച്ചു.  എംസി വടകര, പി എ റശീദ്, നവാസ് പൂനൂര്‍ എന്നിവര്‍ പ്രസംഗിച്ചു. 

Shere Kerala | സി എച് മുഹമ്മദ് കോയയുടെ ജീവചരിത്രമായ ഷേറെ കേരളയുടെ പരിഷ്‌കരിച്ച പതിപ്പ് പ്രകാശനം ചെയ്തു


ടിസി മുഹമ്മദ് മറുപടി പ്രസംഗം നടത്തി. ജില്ലാ ഭാരവാഹികളായ അഡ്വ. കെ എ ലത്വീഫ്, വി പി വമ്പന്‍, കെപി ത്വാഹിര്‍, കെ വി മുഹമ്മദലി ഹാജി, ഇബ്രാഹിംകുട്ടി തിരുവറ്റൂര്‍, ടിഎ തങ്ങള്‍, അന്‍സാരി തില്ലങ്കേരി, സികെ മുഹമ്മദ് മാസ്റ്റര്‍, ടി പി മുസ്തഫ, ബി കെ അഹ്‌മദ് എന്നിവര്‍ പങ്കെടുത്തു. ജെനറല്‍ സെക്രടറി കെ ടി സഹദുള്ള സ്വാഗതവും ട്രഷറര്‍ മഹ് മൂദ് കടവത്തൂര്‍ നന്ദിയും പറഞ്ഞു.

Keywords:  A revised edition of Shere Kerala, biography of CH Muhammad Koya, released, Kannur, News, Shere Kerala, Biography Of CH Muhammad Koya, Abdul Rahman Kallayi, Released, PK Abdul Haji, TP Mustafa, Kerala News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia