രജനിയുടെ കൊലപാതകം: ബെന്നി പോലീസ് കസ്റ്റഡിയില്‍
Oct 31, 2014, 15:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 31.10.2014) ചെറുവത്തൂരിലെ മദര്‍ തെരേസ ഹോം നഴ്‌സിംഗ് സ്ഥാപന നടത്തിപ്പുകാരി രജനിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് വടകര സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തു. മദര്‍ തെരേസ ഹോം നഴ്‌സിംഗ് സ്ഥാപന ഉടമ വടകരയിലെ ബെന്നിയെയാണ് നീലേശ്വരം പോലീസ് കസ്റ്റഡിയിലെടുത്തത്.
അന്വേഷണ സംഘം ബെന്നിയെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. കൊലപാതകവുമായി ബെന്നിക്ക് ബന്ധമുണ്ടോയെന്ന കാര്യം പോലീസ് പരിശോധിച്ചു വരുന്നു. രജനി ഇടനിലക്കാരിയായി നിന്ന് കേസിലെ പ്രതി സതീശന്‍ ബെന്നിക്ക് മൂന്ന് ലക്ഷം രൂപ കടം നല്‍കിയിരുന്നു. ഈ പണം ബെന്നി പിന്നീട് തിരിച്ചു നല്‍കിയിരുന്നില്ല. ഇതിന്റെ പേരില്‍ സതീശനും രജനിയും തമ്മില്‍ പലപ്പോഴും വാക്കേറ്റത്തിലേര്‍പ്പെട്ടിരുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ബെന്നിയെ ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയിലെടുത്തത്. കേസുമായി ബന്ധപ്പെട്ട് ബെന്നിയെ പോലീസ് മുമ്പ് രണ്ടു തവണ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. ഇതിന് ശേഷം കൂടുതല്‍ വിശദമായി ചോദ്യം ചെയ്യുന്നതിനായാണ് വീണ്ടും കസ്റ്റഡിയിലെടുത്തത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Related News: രജനിയെ സതീശന്‍ കൊന്നത് ശല്യം ഒഴിവാക്കാന്‍; കൃത്യംനടത്തിയത് കഴുത്ത് ഞെരിച്ച്
Keywords : Kanhangad, Case, Investigation, Police, custody, Murder, Nileshwaram, Kannur, Natives, Rajani, Satheeshan, Benny.