റെയില്‍വെ പോലീസിലെ ഉദ്യോഗസ്ഥന് ട്രെയിന്‍ തട്ടി മരിച്ചനിലയില്‍
Jun 14, 2017, 11:47 IST
കണ്ണൂര്‍: (www.kasargodvartha.com 14.06.2017) റെയില്‍വെ പോലീസിലെ ഉദ്യോഗസ്ഥനെ ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തി. കണ്ണൂര്‍ റെയില്‍വെ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന് തളിപ്പറമ്പ് കൂവോട് എകെജി സ്റ്റേഡിയത്തിന് സമീപത്തെ ആക്കല്‍ ജനാര്ദ്ദനന്(52) ആണ് മരിച്ചത്. പുലര്‍ച്ചെ മൂന്നോടെ കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനിലാണ് അപകടം.
പരേതരായ കരയപ്പാത്ത് രാമുണ്ണി - ആക്കല്‍ ലക്ഷ്മി ദമ്പതികളുടെ മകനാണ്. ഭാര്യ: റീജ. മക്കള്‍: അഭിന്‍, ലന. സഹോദരങ്ങള്‍: ബാലകൃഷ്ണന്, ചന്ദ്രിക, ലീല, അനിത, പരേതയായ ലക്ഷ്മി. സംസ്കാരം ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന് കൂവോട് പൊതുശ്മശാനത്തില്‍ നടക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kannur, Railway, Police, Train, Railway Station, News, Kerala, Railway police officer found dead in railway track.