city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസർകോട്ടുകാരുടെ യാത്രാദുരിതത്തിനിടെ ആശ്വാസവുമായെത്തിയ ട്രെയിനുകൾക്ക് 'ശനിയും ഞായറും അവധി'; ഈ അവഗണന ഇനിയെത്രനാള്‍?

കാസർകോട്: (www.kasargodvartha.com 16.01.2022) യാത്രാദുരിതത്തിനിടെ ആശ്വാസവുമായെത്തിയ ട്രെയിനുകളുടെ ശനി, ഞായർ ദിവസങ്ങളിലെ സെർവീസുകൾ റെയിൽവേ റദ്ദാക്കിയതോടെ യാത്രക്കാർ വീണ്ടും ദുരിതത്തിലായി. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ശനി, ഞായര്‍ ദിവസങ്ങളില്‍ 12 ട്രെയിനുകളാണ് ദക്ഷിണ റെയില്‍വേ റദ്ദാക്കിയത്. തിരുവനന്തപുരം ഡിവിഷനിലെ നാല് ട്രെയിനുകളും പാലക്കാട് ഡിവിഷനുകളിലെ എട്ട് ട്രെയിനുകളുമാണിത്. 
  
കാസർകോട്ടുകാരുടെ യാത്രാദുരിതത്തിനിടെ ആശ്വാസവുമായെത്തിയ ട്രെയിനുകൾക്ക് 'ശനിയും ഞായറും അവധി'; ഈ അവഗണന ഇനിയെത്രനാള്‍?

ഇതിൽ നാലെണ്ണവും കാസർകോട് ജില്ലയിലൂടെ കടന്ന് പോകുന്നവയാണ്. കണ്ണൂർ – മംഗ്ളുറു സെൻട്രൽ– കണ്ണൂർ അൺ റിസർവ്ഡ് എക്സ്പ്രസ് സ്പെഷൽ (06477–06478), കോഴിക്കോട് – കണ്ണൂർ – ചെറുവത്തൂർ അൺ റിസർവ്ഡ് എക്സ്പ്രസ് സ്പെഷൽ (06481 – 06469), ചെറുവത്തൂർ – മംഗ്ളുറു സെൻട്രൽ അൺ റിസർവ്ഡ് എക്സ്പ്രസ് സ്പെഷൽ (06491), മംഗ്‌ളുറു സെൻട്രൽ – കോഴിക്കോട് എക്സ്പ്രസ് (06610) എന്നിവയ്ക്കയാണ് വാരാന്ത്യങ്ങളിൽ 'അവധി' നൽകിയത്.

നേരത്തെയുണ്ടായിരുന്ന പാസെൻജെർ ട്രെയിനുകൾ എക്സ്പ്രസ് സ്പെഷ്യലായാണ് യാത്ര തുടങ്ങിയതെങ്കിലും യാത്രക്കാർക്ക് വലിയ ആശ്വാസമായിരുന്നു അത്. വിദ്യാഭ്യാസ, ചികിത്സ ആവശ്യങ്ങൾക്കായി അയൽ ജില്ലകളെയും മറ്റും ആശ്രയിക്കുന്ന അനവധി പേർക്ക് അനുഗ്രഹമായിരുന്നു ട്രെയിനുകൾ റദ്ദാക്കപ്പെട്ടത് കാസർകോട് ജില്ലക്കാർക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. അധികൃതർ കണിയണമെന്നാണ് യാത്രക്കാരുടെ ആവശ്യം.


Keywords: Railway canceled trains on Saturday, Sunday, Kerala,kasaragod,news,Top-Headlines, Railway, COVID-19, District, Mangalore, Kozhikode, Kannur, Cheruvathur, Passenger, Train, express special.


< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia