നെഹര്‍ കോളജിലെ റാഗിങ് കേസ്; 6 സീനിയര്‍ വിദ്യാര്‍ഥികള്‍ കസ്റ്റഡിയില്‍
കണ്ണൂര്‍: (www.kasargodvartha.com 09.11.2021) കാഞ്ഞിരോട് നെഹര്‍ കോളജിലെ റാഗിങ് കേസില്‍ ആറ് സീനിയര്‍ വിദ്യാര്‍ഥികള്‍ കസ്റ്റഡിയില്‍. മുഹമ്മദ് റശദ്, മുഹമ്മദ് തമീം, അബ്ദുര്‍ ഖാദര്‍, മുഹമ്മദ് മുസമ്മില്‍, മുഹമ്മദ് മുഹദ്ദിസ്, മുഹമ്മദ് സഫ്വാന്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ചൊവ്വാഴ്ച പുലര്‍ചെയാണ് ആറുപേരെയും വീടുകളില്‍ നിന്ന് ചക്കരക്കല്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഇവരെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച് മടങ്ങിയെത്തിയ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥി പി അന്‍ശാദിനെ ഒരു സംഘം മൂന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ ശുചിമുറിയില്‍ കൊണ്ടുപോയി മര്‍ദിക്കുകയായിരുന്നു എന്നാണ് പരാതി.
മണിക്കൂറുകള്‍ക്ക് ശേഷം ആശുപത്രിയില്‍ വച്ചാണ് വിദ്യാര്‍ഥിക്ക് ബോധം വീണ്ടുകിട്ടിയത്. ആദ്യം അടിപിടി കേസായി രജിസ്റ്റര്‍ ചെയ്ത ചക്കരക്കല്‍ പൊലീസ് തുടരന്വേഷണത്തില്‍ സംഭവത്തിന്റെ ഗൗരവം തിരിച്ചറിയുകയായിരുന്നു. പ്രതികള്‍ക്ക് എതിരെ റാഗിങ് കുറ്റത്തിനും കേസെടുത്തിട്ടുണ്ട്.
Keywords: Kannur, News, Kerala, Top-Headlines, Custody, Police, Crime, Case, Students, Attack, Student, Raging case at Kannur Nehar College; 6 senior students in police custody