city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Power Outage | കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഞായറാഴ്ച വൈദ്യുതി മുടങ്ങും

കണ്ണൂര്‍: (www.kasargodvartha.com) കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഞായറാഴ്ച വൈദ്യുതി വിതരണം മുടങ്ങും. വടക്കന്‍ കേരളത്തില്‍ വൈദ്യുതി മേഖലയില്‍ വോള്‍ടേജ് ക്ഷാമം പരിഹരിക്കുക, വൈദ്യുതി പ്രസരണ നഷ്ടം കുറയ്ക്കുക, ഉപഭോക്താക്കള്‍ക്ക് ഗുണമേന്മയുള്ള വൈദ്യുതി അവശ്യാനുസരണം തടസം കൂടാതെ, മിതമായ നിരക്കില്‍ ലഭ്യമാക്കുക എന്നീ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി വൈദ്യുതി പ്രസരണ- വിതരണ ശൃംഖല ശക്തിപ്പെടുത്തി പ്രസരണം രംഗത്ത് കൂടുതല്‍ സബ് സ്റ്റേഷനുകളും, പ്രസരണ ലൈനുകളും സ്ഥാപിക്കുവാന്‍ വേണ്ടിയുള്ള സമയബന്ധിത പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന സര്‍കാരും കെഎസ്ഇബി ലിമിറ്റഡും ചേര്‍ന്ന് ട്രാന്‍സ്ഗ്രിഡ് 2.0 പദ്ധതിയിലൂടെ നടപ്പിലാക്കി വരികയാണ്.
                 
Power Outage | കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഞായറാഴ്ച വൈദ്യുതി മുടങ്ങും

ഇതിന്റെ ഭാഗമായി 220 കെവി ജിഐഎസ് തലശേരി സബ് സ്റ്റേഷന്റെ പൂര്‍ത്തീകരണത്തിന് നിര്‍മിച്ച 220 കെവി ലൈനുകള്‍ കാഞ്ഞിരോട് സബ് സ്റ്റേഷനുമായി ബന്ധിപ്പിക്കേണ്ടതിനാല്‍ ഞായറാഴ്ച രാവിലെ 8.30 മുതല്‍ 12.30 വരെ തളിപ്പറമ്പ്, അമ്പലത്തറ, മൈലാട്ടി എന്നീ 220 കെവി. സബ് സ്റ്റേഷനുകളുടെയും വിദ്യാനഗര്‍, കാഞ്ഞങ്ങാട്, മുള്ളേരിയ, ചെറുവത്തൂര്‍ (റെയില്‍വേ), പഴയങ്ങാടി, ഏഴിമല, ചെറുപുഴ, പയ്യന്നൂര്‍, മങ്ങാട്, അഴീക്കോട് എന്നീ 110 കെവി സബ്‌സ്റ്റേഷനുകളുടെയും പെരിയ, ബദിയഡുക്ക, ആനന്ദപുരം, കാസര്‍കോട് ടൗണ്‍, കാഞ്ഞങ്ങാട് ടൗണ്‍, നീലേശ്വരം ടൗണ്‍, വെസ്റ്റ് എളേരി, ബേളൂര്‍, രാജപുരം, തൃക്കരിപ്പൂര്‍, പയ്യന്നൂര്‍ ടൗണ്‍, പടന്നപ്പാലം, നാടുകാണി, ആലക്കോട്, കുറ്റിയാട്ടൂര്‍ എന്നീ 33 കെവി സബ് സ്റ്റേഷനുകളുടെയും പരിധിയില്‍ വൈദ്യുതി മുടങ്ങും.
             
Power Outage | കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഞായറാഴ്ച വൈദ്യുതി മുടങ്ങും

ഈ വാർത്ത കൂടി വായിക്കൂ:

Keywords:  Latest-News, Kerala, Kannur, Kasaragod, Top-Headlines, Power Cut, Electricity, Power cut in Kannur and Kasaragod districts on Sunday.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia