city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Saves Woman | വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയുടെ ജീവന്‍ അവസരോചിതമായ ഇടപെടലിലൂടെ രക്ഷിച്ച് പൊലീസുകാരന്‍; റെയില്‍വേ സ്റ്റേഷനില്‍ തുണയായി നിഖില്‍

കണ്ണൂര്‍: (www.kasargodvartha.com) കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച കാസര്‍കോട് സ്വദേശിനിയായ യുവതിയെ അവസരോചിതമായ ഇടപെടലിലൂടെ ജീവന്‍ രക്ഷിച്ച് സിവില്‍ പൊലീസ് ഓഫീസര്‍ പ്രശംസ നേടി. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ ഒന്നാം നമ്പര്‍ പ്ലാറ്റ് ഫോമില്‍ ഞായറാഴ്ച വൈകീട്ടാണ് നാടകീയമായ സംഭവം നടന്നത്. ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 30 കാരിക്കാണ് റെയില്‍വെ പൊലീസിലെ സിപിഒ നിഖില്‍ തുണയായത്.
   
Saves Woman | വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയുടെ ജീവന്‍ അവസരോചിതമായ ഇടപെടലിലൂടെ രക്ഷിച്ച് പൊലീസുകാരന്‍; റെയില്‍വേ സ്റ്റേഷനില്‍ തുണയായി നിഖില്‍

ഇവിടെ അസ്വാഭവികമായി അവശ നിലയില്‍ കണ്ട യുവതിയോട് നിഖില്‍ വിവരങ്ങള്‍ ചോദിച്ചെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ല. എന്നിരുന്നാലും പിന്തിരിയാന്‍ തയ്യാറാകാതെ നിഖില്‍ ആവര്‍ത്തിച്ച് കാര്യങ്ങള്‍ ആരാഞ്ഞപ്പോഴാണ് യുവതി സ്വന്തം അനുഭവങ്ങള്‍ പങ്കുവെച്ചത്. താന്‍ കാസര്‍കോട് സ്വദേശിനിയാണെന്നും ഭര്‍ത്താവിനോട് വഴക്കിട്ടാണ് വീടുവിട്ടിറങ്ങിയതെന്നും പിന്നീട് കെഎസ്ആര്‍ടിസി ബസില്‍ കണ്ണൂരില്‍ എത്തുകയായിരുന്നുവെന്നും യുവതി പറഞ്ഞു. കൂടാതെ താന്‍ കയ്യില്‍ കരുതിയിരുന്ന വിഷം കഴിച്ചിട്ടുണ്ടെന്നും യുവതി വെളിപ്പെടുത്തി. പൊടുന്നനെ യുവതി അബോധാവസ്ഥയിലാവുകയും ചെയ്തു.

കൂടുതല്‍ ഒന്നും ആലോചിക്കാന്‍ നില്‍ക്കാതെ അടിയന്തരമായി ഇടപെട്ട നിഖില്‍ യുവതിയെ താങ്ങിയെടുത്ത് കൊണ്ടുവന്ന് റെയില്‍വേ സ്റ്റേഷന് മുന്നില്‍ ഉണ്ടായിരുന്ന ഓടോറിക്ഷയില്‍ കയറ്റി കണ്ണൂര്‍ ഗവ. ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് ഡോക്ടര്‍മാര്‍ യുവതിയെ ഐസിയുവിലേക്ക് മാറ്റി. ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് യുവതി. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി, യുവതിയുടെ കയ്യില്‍ ഉണ്ടായിരുന്ന ഫോണില്‍ നിന്ന് നമ്പര്‍ എടുത്ത് നിഖില്‍ അവരുടെ ബന്ധുക്കളെയും വിവരം അറിയിച്ചിരുന്നു.
    
Saves Woman | വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയുടെ ജീവന്‍ അവസരോചിതമായ ഇടപെടലിലൂടെ രക്ഷിച്ച് പൊലീസുകാരന്‍; റെയില്‍വേ സ്റ്റേഷനില്‍ തുണയായി നിഖില്‍

തക്കസമയത്ത് ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞതാണ് യുവതിയുടെ ജീവന്‍ രക്ഷിക്കാന്‍ സഹായകമായതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. സമയബന്ധിതമായ ഇടപെടലിനെയും സ്ത്രീയുടെ ജീവന്‍ രക്ഷിക്കാന്‍ കാണിച്ച ധീരതയെയും യുവതിയുടെ ബന്ധുക്കളും നിഖിലിന്റെ സഹപ്രവര്‍ത്തകരും പ്രശംസിച്ചു. അതേസമയം യുവതി വീട് വിട്ടിറങ്ങിയ സംഭവത്തില്‍ ബേക്കല്‍ പൊലീസ് അന്വേഷണം നടത്തിവരികയാണ്.

Keywords: Fire force, Police, Thrikaripur, Kerala News, Kasaragod News, Kannur News, Kerala Police, Police saves woman's life.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia