city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Police raid | കണ്ണൂരില്‍ പോപുലര്‍ ഫ്രണ്ട് നേതാക്കളുടെ വ്യാപാര സ്ഥാപനങ്ങളില്‍ വ്യാപക റെയ്ഡ് നടത്തി പൊലീസ്

കണ്ണൂര്‍: (www.kasargodvartha.com) ജില്ലയില്‍ പോപുലര്‍ ഫ്രണ്ട് നേതാക്കളുടെ വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും പൊലീസ് റെയ്ഡ് നടത്തി. കണ്ണൂര്‍ താണ ധനലക്ഷ്മി ആശുപത്രിക്ക് സമീപത്തെ ഹൈപര്‍ മാര്‍കറ്റ്, ബാങ്ക് റോഡിലെ പ്രഭാത ജങ്ഷനിലെ ടെക്സ്റ്റൈയില്‍ ഷോപ്, കക്കാട് വ്യാപാരസ്ഥാപനങ്ങള്‍, കണ്ണൂര്‍ സിറ്റിയിലെ നേതാക്കളുടെ വീടുകള്‍ എന്നിവടങ്ങളിലാണ് റെയ്ഡു നടത്തിയത്. കണ്ണൂര്‍ എസിപി ടികെ രത്നകുമാര്‍, കണ്ണൂര്‍ ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ബിനു മോഹന്‍ എന്നിവര്‍ കണ്ണൂര്‍ നഗരത്തിലും എസ്‌ഐ നസീബ് കക്കാട്ടും റെയ്ഡ് നടത്തി.
              
Police raid | കണ്ണൂരില്‍ പോപുലര്‍ ഫ്രണ്ട് നേതാക്കളുടെ വ്യാപാര സ്ഥാപനങ്ങളില്‍ വ്യാപക റെയ്ഡ് നടത്തി പൊലീസ്

ലാപ്‌ടോപുകള്‍, ജീവനക്കാരുടെ മൊബൈല്‍ ഫോണുകള്‍, ബാങ്ക് രേഖകള്‍ എന്നിവ പിടിച്ചെടുത്തു. ഇവിടെ നിന്നും ലഘുലേഖകള്‍ക്കായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ലെന്നാണ് വിവരം. പ്രധാനമായും ബാങ്ക് ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകളാണ് പൊലീസ് പരിശോധിക്കുന്നത്.

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുള്ള തുണിക്കടയിലും പൊലീസ് റെയ്ഡു നടത്തി. ടൗണ്‍ എസ്‌ഐ നസീബിന്റെ നേതൃത്വത്തിലാണ് ഇവിടെ പരിശോധന നടത്തിയത്. പാപ്പിനിശേരി, വളപട്ടണം, ഇരിട്ടി, മട്ടന്നൂര്‍, കണ്ണപുരം എന്നിവടങ്ങളിലും പൊലീസ് ഒരേ സമയത്താണ് റെയ്ഡു നടത്തിയത്. ഇവിടെ നിന്നും കംപ്യൂടറുകളും ബാങ്ക് രേഖകളും പിടിച്ചെടുത്തതായാണ് പൊലീസ് നല്‍കുന്ന വിവരം.

You Might Also Like:

Keywords:  Latest-News, Kerala, Kannur, Top-Headlines, Police, Police-Raid, Raid, Popular Front of India, Police raid on shops of Popular Front leaders in Kannur.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia