Police booked | വനിതാ സംരംഭകയെ വഞ്ചിച്ച് സ്ഥാപനം കൈക്കലാക്കിയെന്ന് പരാതി; 2 യുവാക്കൾക്കെതിരെ കേസ്
Feb 26, 2024, 16:20 IST
പയ്യന്നൂർ: (KasargodVartha) വനിതാ സംരംഭകയെ വഞ്ചിച്ച് സ്ഥാപനം കൈക്കലാക്കിയെന്ന പരാതിയിൽ രണ്ടു യുവാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. പയ്യന്നൂരിലെ മാഫോസ് എന്ന ഓൺലൈൻ ഫുഡ് ഡെലിവറി സ്ഥാപനം നടത്തിവന്ന സുരഭി നഗറിലെ എ വി കവിത (36) യുടെ പരാതിയിലാണ് പയ്യന്നൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ കെ വി അനൂപ്, കെ വി സനൂപ് എന്നിവർക്കെതിരെ കേസെടുത്തത്.
കവിതയും അനൂപും ചേർന്ന് 2020 ജൂൺ 11നാണ് സ്ഥാപനം ആരംഭിച്ചതെന്ന് പരാതിയിൽ പറയുന്നു.
പിന്നീട് സ്ഥാപനം കൂടുതൽ ലാഭത്തിൽ പ്രവർത്തിക്കാൻ തുടങ്ങിയപ്പോൾ, സ്ഥാപനത്തിന്റെ ആവശ്യത്തിനായി പരാതിക്കാരിയുടെ സഹോദരൻ്റെ പേരിലെടുത്ത രണ്ടു മൊബൈൽ ഫോൺ നമ്പറുകൾ കൃത്രിമ രേഖയുണ്ടാക്കി ആൾമാറാട്ടത്തിലൂടെ അനൂപിന്റെ പേരിലാക്കി മാറ്റിയെന്നും കണക്കുകളിൽ കൃത്രിമം കാണിച്ചും സ്ഥാപനം കൈവശപ്പെടുത്തിയും വഞ്ചിച്ചുവെന്നുമാണ് പരാതി.
കണ്ണൂരിലെ സ്ഥാപനവുമായി ബന്ധപ്പെട്ട് പരാതിക്കാരിയാണ് ആവശ്യമായ സോഫ്റ്റ്‌വെയർ, ഫോണുകൾ, ലാപ് ടോപ് എന്നിവ വാങ്ങിയതെന്നും പിന്നീട് പ്രതി തയ്യാറാകാതിരുന്നതിനാൽ പാർട്‌ണർഷിപ് വ്യവസ്ഥകൾ തയ്യാറാക്കിയിരുന്നില്ലെന്നും ഇതിനിടയിലാണ് സംരംഭക ചതിക്കപ്പെട്ടതെന്നും പരാതിയിൽ പറയുന്നു. പൊലീസിൽ നൽകിയ പരാതിയിൽ നടപടിയില്ലാതെ വന്നപ്പോഴാണ് പരാതിക്കാരി കോടതിയെ സമീപിക്കുകയും കേസെടുക്കുകയും ചെയ്തിരിക്കുന്നത്.
Keywords: Police booked, Crime, Malayalam News, Kasaragod, Women, Entrepreneur, Cheats, Institution, Youth, Police, Case, Payyanur, Online, Food, Delivery, Complaint, Mobile, Numbers, Software, Phones, Laptops, Partnership, Police booked for cheating.
< !- START disable copy paste -->