city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Pays homage | എന്നും ഒപ്പം ഉറച്ചുനിന്ന പ്രിയസഖാവിന് അന്ത്യാഭിവാദ്യമർപിച്ച്‌ മുഖ്യമന്ത്രി; വികാരനിർഭരമായ നിമിഷങ്ങൾ

കണ്ണൂർ: (www.kasargodvartha.com) വികാരനിർഭരമായ നിമിഷങ്ങൾക്കാണ് തലശേരി ടൗൺ ഹോൾ സാക്ഷ്യം വഹിക്കുന്നത്. കോടിയേരി ബാലകൃഷ്ണന്റെ ഭൗതിക ശരീരം ഇവിടേക്ക് എത്തിച്ചപ്പോൾ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള നേതാക്കള്‍ ഏറ്റുവാങ്ങി. എന്നും തനിക്കൊപ്പം ഉറച്ചുനിന്ന പ്രിയ സഖാവിന് പിണറായി വിജയനും മറ്റ് മുതിർന്ന നേതാക്കളും ചേർന്ന്‌ ചെങ്കൊടി പുതപ്പിച്ചു. ടൗണ്‍ ഹോളിലേക്ക് മൃതദേഹം എത്തിച്ചപ്പോൾ ആദ്യം അഭിവാദ്യം അര്‍പ്പിച്ചത് മുഖ്യമന്ത്രിയാണ്. മൃതദേഹത്തിൽ റീത് സമര്‍പിച്ച ശേഷം മുഖ്യമന്ത്രി മുഷ്ടി ചുരുട്ടി കോടിയേരിക്ക് അഭിവാദ്യം അര്‍പ്പിച്ചു.

'സഖാവ് കോടിയേരി ബാലകൃഷ്‌ണൻ വിട പറഞ്ഞു എന്നു വിശ്വസിക്കാൻ സാധിക്കുന്നില്ല. തീവ്രമായ വേദനയാണത് സൃഷ്‌ടിക്കുന്നത്. സോദരതുല്യം എന്നല്ല, യഥാർഥ സഹോദരർ തമ്മിലുള്ള ബന്ധമാണ് ഞങ്ങളുടേത്. ഒരേ വഴിയിലൂടെ ഒരുമിച്ചു നടന്നവരാണ് ഞങ്ങൾ', കോടിയേരി ബാലകൃഷ്‌ണന്റെ വിയോഗ വാർത്ത പുറത്തുവന്നതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ കുറിച്ചത് ഇങ്ങനെയായിരുന്നു.
  
Pays homage | എന്നും ഒപ്പം ഉറച്ചുനിന്ന പ്രിയസഖാവിന് അന്ത്യാഭിവാദ്യമർപിച്ച്‌ മുഖ്യമന്ത്രി; വികാരനിർഭരമായ നിമിഷങ്ങൾ

മൂന്ന് പതിറ്റാണ്ടിൽ സിപിഎം രാഷ്ട്രീയത്തെ ഏറ്റവും സ്വാധീനിച്ചത് കൂട്ടുകെട്ടായിരുന്നു പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും തമ്മിലുള്ള ബന്ധം. പതിനഞ്ചാം വയസില്‍ തുടങ്ങിയ ആ സുഹൃദ്ബന്ധം അരനൂറ്റാണ്ടിലേറെ കോട്ടം തട്ടാതെ തുടര്‍ന്നു. വിഭാഗീയതയുടെ കാലത്തു പിണാറിയിക്ക് ഒപ്പം അദ്ദേഹം ഉറച്ചുനിന്നു. പിണറായി മുഖ്യമന്ത്രിയായിരുന്നപ്പോഴും പാർടിയുടെ മികച്ച പിന്തുണയുമായി അദ്ദേഹമുണ്ടായിരുന്നു.

Keywords:  Kannur, Kerala, News, Top-Headlines, Latest-News, Minister, Pinarayi-Vijayan, Leader, Dead body, Kodiyeri Balakrishnan, Pinarayi Vijayan pays homage to Kodiyeri at Thalassery Town Hall.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia