city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Legal Action | നിരോധിത സംഘടനാ നേതാക്കൾക്കൊപ്പം മഅ്ദനിയുടെ ചിത്രം വെച്ചുള്ള പ്രചാരണത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പിഡിപി

കണ്ണൂർ: (www.kasargodvartha.com) യുഎപിഎ ചുമത്തപ്പെട്ട് അറസ്റ്റ് ചെയ്ത് ജയിലിലടക്കപ്പെട്ട നിരോധിത സംഘടന നേതാക്കൾക്കൊപ്പം രണ്ടര പതിറ്റാണ്ടായി കള്ളക്കേസിൽ കുടുക്കപ്പെട്ട് തടവിലാക്കപ്പെട്ട, നാളിത് ഒരു കോടതിയും കുറ്റക്കാരനെന്ന് കണ്ടെത്താത്ത അബ്ദുൽ നാസിർ മഅ്ദനിയുടെ ചിത്രം പ്രചരിപ്പിക്കുന്നതിനെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് പിഡിപി സംസ്ഥാന ജെനറൽ സെക്രടറി നിസാർ മേത്തർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Legal Action | നിരോധിത സംഘടനാ നേതാക്കൾക്കൊപ്പം മഅ്ദനിയുടെ ചിത്രം വെച്ചുള്ള പ്രചാരണത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പിഡിപി

ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി സുപ്രീം കോടതിയിൽ മഅ്ദനി നൽകിയ ഹരജി ഏപ്രിൽ 13 ന് പരിഗണിക്കാനിരിക്കുകയാണ്. ജാമ്യ ഇളവ് ലഭ്യമായി മഅ്ദനി കേരളത്തിൽ വരുന്നത് തടയാൻ മഅ്ദനിയുടെ പേരു പറഞ്ഞ് വ്യാജ സാമ്പത്തിക സമാഹരണം നടത്തുന്നവരും, മഅ്ദനി കേരളത്തിലെത്തിയാൽ തങ്ങളുടെ അണികൾ പിഡിപിയിലേക്ക് ചേക്കേറുമോയെന്ന ഭയമുള്ളവരുമാണ് ഇത്തരം നീക്കത്തിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.

Legal Action | നിരോധിത സംഘടനാ നേതാക്കൾക്കൊപ്പം മഅ്ദനിയുടെ ചിത്രം വെച്ചുള്ള പ്രചാരണത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പിഡിപി

കേരത്തിലെ ഭരണ പ്രതിപക്ഷ ഭേദമന്യേ മുഴുവൻ രാഷ്ടീയ കക്ഷികളും പരസ്യമായും ബിജെപിയിലെ ചില മനുഷ്യത്വമുള്ള നേതാക്കൾ രഹസ്യമായും മഅ്ദനിക്ക് നീതി ലഭ്യമാകണം എന്ന് വാദിക്കുന്ന സന്ദർഭത്തിലാണ് ദുഷ് ലാക്കോടെയുള്ള മനുഷ്യത്വരഹിതമായ പ്രവർത്തനം ചില കേന്ദ്രങ്ങളിൽ നിന്നുണ്ടാകുന്നത്. ഇത് തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താൻ കേരളത്തിലെ മതേതര ജനാധിപത്യ വിശ്വാസികൾ തയ്യാറാകണമെന്നും നിസാർ മേത്തർ കൂട്ടിച്ചേർത്തു.

Keywords: Kannur, Kerala, News, PDP, Campaign, Abdul Nasar Madani, Leader, Ban, Arrest, Jail, Court, Press Meet, Politics, Political-News, Top-Headlines, PDP will take legal action against campaign with pictures of Ma'adani along with leaders of banned organizations.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia