Accused Identified | ബസില്‍ യുവതിയെ വിളിച്ച് സ്വയംഭോഗം ചെയ്യുന്നത് കാട്ടി കൊടുത്തെന്ന പരാതി; ആളെ തിരിച്ചറിഞ്ഞു; ഉടന്‍ പിടിയിലാകുമെന്ന് പൊലീസ്
May 30, 2023, 17:16 IST
പയ്യന്നൂര്‍: (www.kasargodvartha.com) ബസില്‍ യുവതിയെ വിളിച്ച് സ്വയംഭോഗം ചെയ്യുന്നത് കാട്ടി കൊടുത്തെന്ന പരാതിയില്‍ ആളെ തിരിച്ചറിഞ്ഞതായി പൊലീസ്. പ്രതി ഉടന്‍ പിടിയിലാകുമെന്നും പൊലീസ് പറഞ്ഞു. ബിനു നിരപ്പേല്‍ എന്നയാളെയാണ് തിരിച്ചറിഞ്ഞത്.
പൊലീസ് പറയുന്നത്: ചെറുപുഴയില്‍ കഴിഞ്ഞ ദിവസമാണ് സ്വകാര്യ ബസില്‍ യുവതിക്ക് നേരെ നഗ്‌നതാപ്രദര്‍ശനം നടത്തിയത്. ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട സമയത്തായിരുന്നു സംഭവം.
പ്രതിക്കെതിരെ കേസെടുത്തതായും തന്നെ അന്വേഷിക്കുന്നതായി വ്യക്തമായതോടെ പ്രതി ഒളിവില്‍ പോയിരിക്കുകയാണെന്നും പൊലീസ് സൂചിപ്പിച്ചു.
ചെറുപുഴയില്‍നിന്ന് തളിപ്പറമ്പിലേക്ക് പോകാനായി ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട സ്വകാര്യ ബസില്‍ കയറിയതായിരുന്നു യുവതി.
ഞായറാഴ്ച ഉച്ചയോടെ നടന്ന സംഭവത്തില്‍ ഇയാള്‍ യുവതിയെ നോക്കി സ്വയംഭോഗം ചെയ്യുകയായിരന്നു. സംഭവത്തിന്റെ വീഡിയോ മൊബൈലില്‍ പകര്‍ത്തിയ യുവതിയുടെ വിശദമായ മൊഴി പൊലീസ് കഴിഞ്ഞദിവസം തന്നെ രേഖപ്പെടുകയും ചെയ്തു. തുടര്‍ന്നാണ് കേസെടുത്തത്.
യുവതി ബസില്‍ കയറിയപ്പോള്‍ ഇയാള്‍ മാത്രമായിരുന്നു യാത്രക്കാരനായി ഉണ്ടായിരുന്നത്. യുവതി ഇരുന്നതിന് നേരെ എതിര്‍വശത്ത് ഒരു സീറ്റ് പിന്നില്‍ വന്നിരുന്നാണ് നഗ്നത പ്രദര്‍ശിപ്പിച്ചത്. മുണ്ടുടുത്തിരുന്ന ഇയാള്‍ യുവതിയോട് ബസ് പുറപ്പെടുന്ന സമയത്തെപ്പറ്റി ചോദിച്ചശേഷമാണ് നഗ്‌നതാപ്രദര്‍ശനം തുടങ്ങിയത്. ദൃശ്യം മൊബൈലില്‍ പകര്‍ത്തുന്നുണ്ടെന്ന് ബോധ്യമായിട്ടും ആള്‍ പിന്തിരിഞ്ഞില്ല.
ഇതിനിടെ ചായ കഴിക്കാന്‍ പോയ ബസ് ജീവനക്കാര്‍ എത്തിയതോടെ ഇയാള്‍ പെട്ടെന്ന് ഇറങ്ങിപ്പോയി. ഒരു നിമിഷം പകച്ചിരുന്ന യുവതി പിന്നീട് ഇക്കാര്യം ബസ് ജീവനക്കാരോട് പറഞ്ഞു. ഉടന്‍തന്നെ ജീവനക്കാരും യുവതിയും ചേര്‍ന്ന് പ്രതിയെ സ്റ്റാന്‍ഡില്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.
തുടര്‍ന്ന് യുവതി വീഡിയോ സഹിതം തനിക്ക് നേരിട്ട ദുരനുഭവം സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചതോടെയാണ് സംഭവം പുറത്തായത്.
പയ്യന്നൂര്‍ ഡിവൈ എസ് പി കെ ഇ പ്രേമചന്ദ്രന്റെ മേല്‍നോട്ടത്തിലാണ് പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുന്നത്.
Keywords: News, Kerala, Kerala-News, Top-Headlines, Indecent Act, Payyannur, Accused Identified, DySP KE Premachandran, Assaulted, Woman, Malayalam-News, Payyanur: Man who assaulted woman on bus was identified. < !- START disable copy paste -->