city-gold-ad-for-blogger

Booked | കൊറ്റിയില്‍ സി എന്‍ ജി ഓടോറിക്ഷ നശിപ്പിച്ചതായി പരാതി

കണ്ണൂര്‍: (KasargodVartha) പയ്യന്നൂര്‍ കൊറ്റിയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട സി എന്‍ ജി ഓടോറിക്ഷ നശിപ്പിച്ചതായി പരാതി. കൊറ്റി കണ്ണങ്ങാട്ട് ക്ഷേത്രത്തിന് സമീപത്തെ ശാഹുല്‍ ഹമീദിന്റെ KL 86 B 4988 നമ്പര്‍ സിഎന്‍ജി ഓടോറിക്ഷയാണ് അക്രമത്തിന് ഇരയായത്. ബുധനാഴ്ച രാവിലെ ഏഴു മണിയോടുകൂടിയാണ് സംഭവം ശ്രദ്ധയില്‍പ്പെടുന്നത്.

ഓടോറിക്ഷയുടെ പിന്‍ഭാഗത്തെ സീറ്റും മുകള്‍ഭാഗത്തെ റൂഫും കീറിയ നിലയിലാണ്. മീറ്റര്‍ ബോക്സ് തകര്‍ത്ത നിലയിലും. വാഹനത്തില്‍ സ്ഥാപിച്ചിരിക്കുന്ന ഫയര്‍ എസ്റ്റിങ്ക്വിഷര്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ഏതാണ്ട് മുപ്പതിനായിരം രൂപയോളം നാശനഷ്ടം കണക്കാക്കപ്പെടുന്നു. കഴിഞ്ഞ ദിവസം രാമന്തളിയിലെ ഒരു ബൈക് ഓടോയുമായി ഉരസിയതിനെ തുടര്‍ന്ന് വാക്കേറ്റമുണ്ടായതായും പറയുന്നു.

Booked | കൊറ്റിയില്‍ സി എന്‍ ജി ഓടോറിക്ഷ നശിപ്പിച്ചതായി പരാതി


പ്രതികളെ പിടിക്കാന്‍ ആവശ്യമായ നടപടികള്‍ പൊലീസ് ഉടനടി സ്വീകരിക്കണമെന്ന് സിഐടിയു ഏരിയ സെക്രടറി രാമചന്ദ്രന്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പയ്യന്നൂര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Keywords: Payyannur: Complaint that CNG auto-rickshaw vandalized, Kannur, News, Complaint, CNG Auto-Rickshaw, Police, Probe, Case, Attacked, Kerala News.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia