സംസ്ഥാനത്തെ വിവിധ മോഷണക്കേസുകളില്‍ പ്രതി; ഇഷ്ടം കമ്പിമോഷണം; ജോമോനെ തളിപ്പറമ്പ പോലീസ് കുടുക്കിയത് കോട്ടയത്ത് നിന്നും
Jan 24, 2018, 12:19 IST
തളിപ്പറമ്പ്: (www.kasargodvartha.com 24.01.2018) സംസ്ഥാനത്തെ വിവിധ ജില്ലകളിലെ മോഷണകേസുകളിലെ പ്രതിയായ യുവാവിനെ തളിപ്പറമ്പ ഡി.വൈ.എസ്.പി കെ. വി. വേണുഗോപാലിന്റെ നേതൃത്വത്തില്‍ ക്രൈം സ്‌ക്വാഡ് അംഗങ്ങളായ പോലീസുകാര്‍ കോട്ടയത്ത് വെച്ച് പിടികൂടി.
കോട്ടയം താമരക്കാട് രാമപുരത്തെ തോണികടത്തില്‍ ഹൗസില്‍ ജോമോ44)നെയാണ് പിടികൂടിയത്. തളിപ്പറമ്പ ഏഴാംമൈലിലെയും കാക്കത്തോട്ടത്തെയും കടകളില്‍ നിന്നും ലക്ഷങ്ങളുടെ കമ്പി മോഷ്ടിച്ച കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിനടക്കുകയായിരുന്നു.വര്‍ഷങ്ങളായി ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു പോലീസ്.
തളിപ്പറമ്പിന് പുറമേ ആലക്കോട്, പഴയങ്ങാടി, ശ്രീകണ്ഠപുരം, പയ്യന്നൂര്‍, എന്നീ സ്റ്റേഷനുകളിലും കവര്‍ച്ചാ കേസുകളില്‍ ഇയാള്‍ പ്രതിയാണ്. 24ഓളം വാറണ്ടുകള്‍ ഇയാളുടെ പേരില്‍ നിലവിലുണ്ട്. സുരേഷ് കക്കറ, കെ വി രമേശന്‍, ഷറഫുദ്ദീന്‍ എന്നിവരുള്‍പ്പെടുന്ന ക്രൈംസ്‌ക്വാഡ് അംഗങ്ങളാണ് പ്രതിയെ പിടികൂടിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Kannur, News, Accuse, Police, Arrest, Thief, Theft, Robbery, Warrant, Crime Squd, Notorious Thief On Police Custody