പാസെൻജെർ ട്രെയിനുകൾ പുനരാരംഭിക്കുമ്പോഴും കളനാട്ടും ചന്തേരയിലും സ്റ്റോപില്ല; തൊട്ടടുത്ത് റെയിൽവേ സ്റ്റേഷൻ ഉണ്ടായിട്ടും മറ്റുസ്ഥലങ്ങളെ ആശ്രയിക്കേണ്ട ഗതികേടിൽ പ്രദേശവാസികൾ
Dec 30, 2021, 11:17 IST
കാസർകോട്: (www.kasargodvartha.com 30.12.2021) കോവിഡ് പ്രതിസന്ധിയെ തുടർന്ന് നിർത്തലാക്കിയ കാസർകോട് വഴിയുള്ള പാസെൻജെർ ട്രെയിനുകൾ ജനുവരി മൂന്ന് മുതൽ പുനരാരംഭിക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചിട്ടുണ്ടെങ്കിലും കളനാട്, ചന്തേര റെയിൽവേ റെയിൽവേ സ്റ്റേഷനുകളിൽ സ്റ്റോപുണ്ടാവില്ല.
കണ്ണൂർ– ചെറുവത്തൂർ അൺറിസർവ്ഡ് എക്സ്പ്രസ് (06469), ചെറുവത്തൂർ– മംഗ്ളുറു അൺറിസർവ്ഡ് എക്സ്പ്രസ് (06491), മംഗ്ളുറു– കോഴിക്കോട് റിസർവ്‍ഡ് എക്സ്പ്രസ് (16610), കോഴിക്കോട്– കണ്ണൂർ അൺറിസർവ്‌ഡ് എക്സ്പ്രസ് (06481) എന്നിവയാണ് ആരംഭിക്കുന്നത്.
എന്നാൽ കാസർകോട് ജില്ലയിൽ ഇവയ്ക്ക് മഞ്ചേശ്വരം, ഉപ്പള, കുമ്പള, കാസർകോട്,കോട്ടിക്കുളം, ബേക്കൽ, കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂർ, തൃക്കരിപ്പൂർ സ്റ്റേഷനുകളിൽ മാത്രമാണ് സ്റ്റോപ് അനുവദിച്ചിട്ടുള്ളത്.
ഇതോടെ ഒരു ട്രെയിനിനും സ്റ്റോപ് ഇല്ലാത്ത സ്റ്റേഷനുകളായി മാറിയിരിക്കുകയാണ് ചന്തേരയും കളനാടും. തൊട്ടടുത്ത് റെയിൽവേ സ്റ്റേഷൻ ഉണ്ടായിട്ടും ഇവിടെയുള്ളവർക്ക് മറ്റ് സ്റ്റേഷനുകളെ ആശ്രയിക്കേണ്ട ഗതികേടാണുള്ളത്. കോവിഡ് വ്യാപനം ശക്തമായതിനെ തുടർന്ന് നിർത്തിവച്ച റെയിൽ ഗതാഗതം വീണ്ടും ആരംഭിച്ചപ്പോഴാണ് ഈ അവഗണന നേരിടേണ്ടി വരുന്നത്.
പഠന, വിദ്യാഭ്യാസ, ചികിത്സ ആവശ്യങ്ങൾക്കടക്കം മറ്റു പ്രദേശങ്ങളെ ആശ്രയിക്കേണ്ടി വരുന്നവരാണ് ഇതുമൂലം പ്രയാസം നേരിടുന്നത്. ഇക്കാര്യം ഉന്നയിച്ച് സാമൂഹ്യ പ്രവർത്തകർ അടക്കം അധികൃതർക്ക് നിരവധി തവണ നിവേദനങ്ങൾ അടക്കം സമർപിച്ചെങ്കിലും അനുകൂല നടപടികൾ ഇല്ലാത്തത് ജനങ്ങളിലും പ്രതിഷേധം ഉയർത്തിയിട്ടുണ്ട്.

Keywords: News, Kerala, Kasaragod, Chandera, Kalanad, Passenger, Train, Top-Headlines, Railway station, COVID-19, Kannur, Cheruvathur, Mangalore, Kozhikode, District, Uppala, Kumbala, Kottikulam, Bekal, Education, No stops at Chandera and Kalanad when passenger trains resume.
< !- START disable copy paste -->