കാസര്‍കോട്ട് പുതിയ ജയില്‍ വരുന്നു
Feb 7, 2020, 17:46 IST
കാസര്‍കോട്: (www.kasaragodvartha.com 07.02.2020) കാസര്‍കോട്ട് പുതിയ ജയില്‍ വരുന്നു. കാസര്‍കോട്ടും വയനാട്ടും ജയിലുകള്‍ സ്ഥാപിക്കുമെന്ന് ജയില്‍ ഡി ജി പി ഋഷിരാജ് സിംഗ് പറഞ്ഞു. കണ്ണൂര്‍ സബ് ജയിലില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ ചീമേനി തുറന്ന ജയിലില്‍ പെട്രോള്‍ പമ്പ് സ്ഥാപിക്കാന്‍ തീരുമാനമുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ ജയിലും സ്ഥാപിക്കുമെന്ന് ഋഷിരാജ് സിംഗ് പ്രഖ്യാപിച്ചത്.
ഓരോ ജയിലും അവരുടെ ആവശ്യത്തിനു വേണ്ട പണം കണ്ടെത്തുന്നതിനുള്ള പദ്ധതികള്‍ തുടരണം. ജയിലുകള്‍ കേന്ദ്രീകരിച്ച് ഒമ്പത് പെട്രോള്‍ പമ്പുകളാണ് സ്ഥാപിക്കാന്‍ അനുമതിയുള്ളത്. ഇതില്‍ നാലെണ്ണത്തിന്റെ പ്രവര്‍ത്തി പുരോഗമിക്കുകയാണ്. വിവിധ ജില്ലകളിലായി 10 പുതുതായി ജയില്‍ കെട്ടിടങ്ങള്‍ സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. 3000 അന്തേവാസികളെ പാര്‍പ്പിക്കുന്നതിനായി തവനൂരിലെ ജയിലിനെ മാറ്റുമെന്നും ഇതോടെ മലബാറിലെ ജയിലുകളില്‍ നിന്നും കൂടുതല്‍ പേരെ മാറ്റി പാര്‍പ്പിക്കാന്‍ കഴിയുമെന്നും ഋഷിരാജ് സിംഗ് പറഞ്ഞു.
Keywords: Kasaragod, Kerala, news, Jail, Kannur, Sub-jail, Petrol-pump, New Jail will be open in Kasaragod: Rishiraj Singh < !- START disable copy paste -->