city-gold-ad-for-blogger

Conclusion | നവീന്‍ ബാബുവിന്റെ മരണത്തില്‍ ദുരൂഹതയില്ല, പോസ്റ്റുമോര്‍ടം റിപോര്‍ടില്‍ പറയുന്നത് ഇങ്ങനെ

Naveen Babu's Postmortem Report Out
Photo: Arranged

● മരണ സമയം റിപോര്‍ടില്‍ ചൂണ്ടിക്കാട്ടിയിട്ടില്ല.
● കഴുത്തില്‍ കയര്‍ മുറുകിയാണ് മരണം.
● മൂന്നാമതൊരാളുടെ സാന്നിധ്യം ഇല്ല.

കണ്ണൂര്‍: (KasargodVartha) കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ (Naveen Babu) പോസ്റ്റുമോര്‍ടം റിപോര്‍ട് പൊലീസിന് കൈമാറി. നവീന്‍ ബാബു ജീവനൊടുക്കുകയായിരുന്നുവെന്ന് തന്നെയാണ് റിപോര്‍ട് വ്യക്തമാക്കുന്നത്. ശരീരത്തില്‍ മുറിവുകളോ മറ്റ് പാടുകളോ ഇല്ലെന്നും റിപോര്‍ട് വ്യക്തമാക്കുന്നു. 

അതേസമയം മരണ സമയം റിപോര്‍ടില്‍ ചൂണ്ടിക്കാട്ടിയിട്ടില്ല. കഴുത്തില്‍ കയര്‍ മുറുകിയാണ് മരണം സംഭവിച്ചതെന്ന് ഇന്‍ക്വസ്റ്റ് റിപോര്‍ടിലുണ്ടായിരുന്നു. ശരീരത്തില്‍ മറ്റ് മുറിവുകളോ മൂന്നാമതൊരാളുടെ സാന്നിധ്യമോ സംശയിക്കാവുന്ന മറ്റ് ഘടകങ്ങളോ ഇല്ലെന്നും ഇന്‍ക്വസ്റ്റ് റിപോര്‍ടില്‍ സൂചനയുണ്ടായിരുന്നു.

ഏകദേശം പുലര്‍ച്ചെ 4.30നും 5.30നും ഇടയിലാണ് മരണം സംഭവിച്ചിരിക്കുക എന്നാണ് റിപോര്‍ട്. 4.58ന് നവീന്‍ കളക്‌ട്രേറ്റിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സന്ദേശം അയച്ചിരുന്നു. ഭാര്യയുടെയും മകളുടെയും മൊബൈല്‍ ഫോണ്‍ നമ്പറായിരുന്നു അയച്ചത്. എന്നാല്‍ നവീന്റെ മരണ വിവരം പുറത്തുവന്നതിന് ശേഷമാണ് ഇരുവരും സന്ദേശം കണ്ടത്.

അതിനിടെ, ചെങ്ങളായിലെ പെട്രോള്‍ പമ്പിന് നവീന്‍ ബാബു എന്‍ഒസി നല്‍കിയത് നിയമപരമായെന്ന് ലാന്‍ഡ് റവന്യൂ ജോയിന്റ് കമീഷണര്‍ കണ്ടെത്തിയിട്ടുണ്ട്. ഇതോടെ ചില കോണുകളില്‍ നിന്നും നവീന്‍ ബാബുവിന്റേത് കൊലപാതകമാണെന്ന അഭ്യൂഹം തള്ളിക്കളഞ്ഞിരിക്കുകയാണ് പൊലീസ്.

#NaveenBabu #Kerala #Postmortem #Investigation #Police #Controversy #NOC #PetrolPump

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia