Police Booked | മുസ്ലിം ലീഗിൽ നിന്നും രാജിവെച്ച് സിപിഎമുമായി സഹകരിക്കുന്ന മുൻ പഞ്ചായത് അംഗത്തെ മർദിച്ചതായി പരാതി; പാർടി പ്രവർത്തകനെതിരെ കേസ്
Feb 26, 2024, 18:05 IST
പയ്യന്നൂർ: (KasargodVartha) മുസ്ലിം ലീഗിൽ നിന്ന് രാജിവെച്ച് സിപിഎമുമായി സഹകരിക്കുന്ന മുൻ പഞ്ചായത് അംഗത്തെ മർദിച്ചെന്ന പരാതിയിൽ ലീഗ് പ്രവർത്തകനെതിരെ പൊലീസ് കേസെടുത്തു. രാമന്തളി ഗ്രാമ പഞ്ചായതിലെ ഒമ്പതാം വാർഡായ പാലക്കോട് സെൻട്രലിലെ മുൻ അംഗം കെ സി മുസ്‌ത്വഫ (59) യുടെ പരാതിയിലാണ് എം ടി പി അശ്റഫ് എന്നയാൾക്കെതിരെ പയ്യന്നൂർ പൊലീസ് കേസെടുത്തത്.
ഞായറാഴ്ച ഉച്ചയ്ക്ക് 2.45 മണിയോടെ പാലക്കോട് മൈതാനത്തിന് സമീപത്തായിരുന്നു കേസിനാസ്പദമായ സംഭവം. നിസ്കാരം ക ഴിഞ്ഞ് പുറത്തിറങ്ങിയ പരാതിക്കാരനെ തടഞ്ഞുനിർത്തി മുഖത്തടിച്ചും കല്ലുകൊണ്ട് കുത്തിയും പരുക്കേൽപ്പിച്ചതായും വീട്ടിൽത്തന്നെ കിടക്കുന്ന തരത്തിലാക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി. കെ സി മുസ്‌ത്വഫ പയ്യന്നൂർ സഹകരണ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
Keywords: Police booked, Crime, Malayalam News, Kannur, IUML, CPM, Panchayat, Member, Beaten, Complaint, Police, Case, Ward, Palakkode, Payyanur, Muslim League activist booked for assault.
< !- START disable copy paste -->
Keywords: Police booked, Crime, Malayalam News, Kannur, IUML, CPM, Panchayat, Member, Beaten, Complaint, Police, Case, Ward, Palakkode, Payyanur, Muslim League activist booked for assault.