പ്രസവിച്ച യുവതിക്ക് കുഞ്ഞിനെ വേണ്ട; ചൈല്‍ഡ് ലൈന്‍ ഇടപെട്ട് കുഞ്ഞിനെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി, ഏറ്റെടുക്കാന്‍ തയ്യാറായില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് പോലീസ്
Oct 4, 2018, 11:48 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 04.10.2018) പ്രസവിച്ച യുവതിക്ക് കുഞ്ഞിനെ വേണ്ടാതായി. ഇതോടെ ചൈല്‍ഡ് ലൈന്‍ ഇടപെട്ട് കുഞ്ഞിനെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. യുവതി കുഞ്ഞിനെ ഏറ്റെടുക്കാന്‍ തയ്യാറായില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. തൃക്കരിപ്പൂര്‍ സ്വദേശിനിയായ യുവതിയാണ് ബുധനാഴ്ച രാവിലെ മാതാവിനോടൊപ്പം വയറുവേദനയുമായി തൃക്കരിപ്പൂര്‍ ഗവ. ആശുപത്രിയിലെത്തിയത്. ഗൈനക്കോളജിസ്റ്റ് ഇല്ലാത്തതിനാല്‍ ഡ്യൂട്ടി ഡോക്ടര്‍ ഇവരെ ആംബുലന്‍സില്‍ പയ്യന്നൂര്‍ ഗവ. താലൂക്ക് ആശുപത്രിയിലേക്ക് അയച്ചു.
ഇവിടെ വെച്ചാണ് യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. എന്നാല്‍ ഗര്‍ഭം ധരിച്ചത് അറിയില്ലെന്നും കുഞ്ഞിനെ വേണ്ടെന്നും യുവതി അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ വിവരമറിഞ്ഞ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും പോലീസും സ്ഥലത്തെത്തുകയും കുഞ്ഞിന് ക്ഷീണം കൂടിയതോടെ താല്‍ക്കാലികമായി കുട്ടിയെ ചൈല്‍ഡ് ലൈന്‍ പട്ടുവം ദീന സേവന സഭയെ ഏല്‍പിക്കുകയുമായിരുന്നു. യുവതിക്ക് മൂന്നു വയസ്സുള്ള മറ്റൊരു കുട്ടിയുമുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Trikaripur, Baby, delivery, കേരള വാര്‍ത്ത, payyannur, Kannur, Mother says, 'I do not want the baby' after delivery, baby shifted to conservation center
< !- START disable copy paste -->