Holiday | കനത്ത മഴ: കണ്ണൂര്‍ ജില്ലയിലെ അങ്കണവാടികള്‍, പ്രൊഫഷനല്‍ കോളജുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി
കണ്ണൂര്‍: (KasargodVartha) കനത്ത മഴയെ (Heavy Rain) തുടര്‍ന്ന് ജില്ലയിലെ അങ്കണവാടികള്‍, പ്രൊഫഷനല്‍ കോളജുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് (Educational Institutions) തിങ്കളാഴ്ച അവധി (Holiday) പ്രഖ്യാപിച്ചു (Announced) . ജില്ലാ കലക്ടര്‍ (District Collector) അരുണ്‍ കെ വിജയന്‍ (Arun K Vijayan) ഫേസ് ബുകിലൂടെയാണ് (Facebook) അവധി പ്രഖ്യാപിച്ചത്. മുന്‍ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകള്‍, (Public Examinations) സര്‍വകലാശാല പരീക്ഷകള്‍ (University Examinations) എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല.
അതിതീവ്ര മഴ കണക്കിലെടുത്ത് മൂന്നു ജില്ലകളില്‍ തിങ്കളാഴ്ച ചുവപ്പ് ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ചുവപ്പ് ജാഗ്രത. തിങ്കളാഴ്ച എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ തീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ മഞ്ഞ ജാഗ്രതയാണ്. ചൊവാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളില്‍ മഞ്ഞ ജാഗ്രതയും കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറന്‍ജ് ജാഗ്രതയും പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.