സംഗീതം പഠിക്കാന്‍ എത്തിയ 16കാരിയെ പീഡിപ്പിച്ചെന്ന കേസ്; അധ്യാപകന് ജീവപര്യന്തം കഠിനതടവും പിഴയും
Apr 7, 2022, 11:21 IST
കണ്ണൂര്‍: (www.kasargodvartha.com07.04.2022) സംഗീതം പഠിക്കാന്‍ എത്തിയ 16കാരിയെ പീഡിപ്പിച്ചെന്ന കേസില്‍ സംഗീത അധ്യാപകന് ജീവപര്യന്തം കഠിനതടവും പിഴയും വിധിച്ച് കോടതി. ആലക്കോട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട ജിജി ജേക്കബി(50)നാണ് ശിക്ഷ വിധിച്ചുകൊണ്ട് തളിപ്പറമ്പ് അതിവേഗ പോക്‌സോ സ്‌പെഷല്‍ കോടതി ജഡ്ജി സി മുജീബ് റഹ് മാന്‍ ഉത്തരവിട്ടത്.
പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതിന് രണ്ട് വര്‍ഷം കഠിന തടവും വിധിച്ചിട്ടുണ്ട്. 2015ല്‍ കരുവഞ്ചാലിലെ സംഗീത പഠന സ്ഥാപനത്തില്‍ അവധിക്കാലത്ത് ഓര്‍ഗന്‍ പഠിക്കാനെത്തിയതായിരുന്നു പെണ്‍കുട്ടി. ഓര്‍ഗന്‍ അധ്യാപകനായ ജിജി ജേക്കബ് പല ദിവസങ്ങളായി പെണ്‍കുട്ടിയെ സ്ഥാപനത്തില്‍ വച്ച് പീഡിപ്പിച്ചു എന്നായിരുന്നു പരാതി. അന്നത്തെ ആലക്കോട് സിഐ പി കെ സുധാകരനാണ് കേസ് അന്വേഷിച്ചത്. സംഭവം അക്കാലത്ത് എറെ വിവാദമുയര്‍ത്തിയിരുന്നു.
Keywords: Kannur, News, Kerala, Top-Headlines, Case, Crime, Complaint, Police, Teacher, Molestation, Girl, Molestation against 16 year old girl; Lifetime imprisonment for Music teacher.
Keywords: Kannur, News, Kerala, Top-Headlines, Case, Crime, Complaint, Police, Teacher, Molestation, Girl, Molestation against 16 year old girl; Lifetime imprisonment for Music teacher.