Missing woman found | വീടുവിട്ടിറങ്ങിയ യുവതിയെയും 5 വയസുള്ള കുഞ്ഞിനേയും കാമുകനൊപ്പം ഊട്ടിയിലെ ലോഡ്ജില്‍ കണ്ടെത്തി; യുവാവിന് ഭാര്യയും മക്കളും
Oct 8, 2022, 20:05 IST
പയ്യന്നൂര്‍: (www.kasargodvartha.com) പയ്യന്നൂര്‍ പൊലീസ് സ്റ്റേഷന് പരിധിയില്‍ നിന്നും കാണാതായ യുവതിയേയും കുഞ്ഞിനേയും കാമുകനൊപ്പം ഊട്ടിയിലെ ലോഡ്ജില്‍ കണ്ടെത്തി. 33 കാരിയേയും അഞ്ച് വയസുള്ള മകനെയും കാമുകനായ കാര്‍ സര്‍വീസ് സ്പായിലെ ജോലിക്കാരനായ 35 കാരനെയുമാണ് ഊട്ടിയിലെ ലോഡ്ജില്‍ നിന്നും പയ്യന്നൂര്‍ പൊലീസ് പിടികൂടിയത്.
ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രി ഏഴ് മണിയോടെ ചന്തേര പൊലീസ് സ്റ്റേഷന് പരിധിയിലെ ഭര്‍തൃഗൃഹത്തിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് യുവതി വീട്ടില്‍ നിന്ന് കുട്ടിയുമായി പോയത്. രാത്രിയില്‍ കാമുകനൊപ്പം പോയ യുവതി ബെംഗ്ളൂറിലേക്ക് നാടുവിടുകയായിരുന്നുവെന്നാണ് വിവരം.
യുവതിയെയും കുട്ടിയെയും കാണാതായതോടെ ഭര്‍ത്താവിന്റെ പരാതിയില്‍ കേസെടുത്ത പയ്യന്നൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ മഹേഷ് കെ നായരുടെ നേതൃത്വത്തില്‍ സൈബര്‍ സെലിന്റെ സഹായത്തോടെ പൊലീസ് പിന്തുടര്ന്ന് കമിതാക്കളെ പിടികൂടുകയായിരുന്നു. കാമുകനായ യുവാവിന് ഭാര്യയും മക്കളുമുണ്ട്. നാട്ടിലെത്തിച്ച യുവതിയെ കോടതിയില്‍ ഹാജരാക്കും.

Keywords: Kerala, Kannur, Top-Headlines, Complaint, Eloped, Missing, Investigation, Payyannur, Missing woman and child found.
< !- START disable copy paste -->