2-ാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന് സ്‌കൂള്‍ അധികൃതരുടെ പരാതി; അമ്മാവനും മരുമകനുമെതിരെ പോക്‌സോ കേസ്
കണ്ണൂര്‍: (www.kasargodvartha.com 03.02.2022) പഴയങ്ങാടിയില്‍ രണ്ടാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ അമ്മാവനും മരുമകനുമെതിരെ പോക്‌സോ കേസ്. സ്‌കൂള്‍ അധികൃതര്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഇതിന് പിന്നാലെ ഇരുവരും ഒളിവിലാണെന്നാണ് വിവരം. വേങ്ങര സ്വദേശിക്കും പ്രായപൂര്‍ത്തിയാവാത്ത സഹോദരപുത്രനുമെതിരെയാണ് കേസ്.
സ്‌കൂളിലെ കൗണ്‍സിലിങ്ങിനിടെയാണ് പെണ്‍കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. തുടര്‍ന്ന് അധ്യാപകര്‍ നേരിട്ട് പഴയങ്ങാടി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. രാത്രിയോടെ ഇരുവര്‍ക്കുമെതിരെ പോക്‌സോ കേസ് രെജിസ്റ്റര്‍ ചെയ്തു. ഒളിവിലായ പ്രതികള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു.
Keywords: News, Kerala, State, Kannur, Molestation, Top-Headlines, Accuse, Police, Case, Complaint, Student, Minor girl molested in Kannur