city-gold-ad-for-blogger

Employment Opportunities | കായിക മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങളുണ്ടാക്കുമെന്ന് മന്ത്രി വി അബ്ദുര്‍ റഹ്‌മാന്‍

കണ്ണൂര്‍: (KasargodVartha) കായിക മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുര്‍ റഹ്‌മാന്‍. നവീകരിച്ച മീന്‍കുന്ന് ഗവ.ഹയര്‍സെകന്‍ഡറി സ്‌കൂള്‍ മൈതാനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കായിക രംഗത്ത് നിരവധിപേര്‍ മെഡലുകള്‍ നേടുന്നുണ്ട്. അതിനൊപ്പം ഈ മേഖലയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാകണം. അതിനായി 10 സ്പോര്‍ട്സ് കോഴ്സുകള്‍ അടുത്ത അധ്യയന വര്‍ഷം ആരംഭിക്കും. എം എസ് സി സ്പോര്‍ട്സ് സയന്‍സ്, സ്പോര്‍ട്സ് ഫിസിയോ തുടങ്ങിയ കോഴ്സുകളാണ് ആരംഭിക്കുക. സംസ്ഥാന സര്‍കാരില്‍ നിലവില്‍ തന്നെ ഈ കോഴ്സ് കഴിഞ്ഞവര്‍ക്കുള്ള അഞ്ച് ഒഴിവുകളുണ്ടെന്നും മന്ത്രി പറഞ്ഞു.

Employment Opportunities | കായിക മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങളുണ്ടാക്കുമെന്ന് മന്ത്രി വി അബ്ദുര്‍ റഹ്‌മാന്‍

കായിക മേഖലയില്‍ സംസ്ഥാനത്ത് 1600 കോടി രൂപയുടെ പദ്ധതികളാണ് നടത്തുന്നത്. എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും സ്റ്റേഡിയം നിര്‍മിക്കാന്‍ 50 കോടി രൂപ വീതം അനുവദിച്ചിരുന്നു. വിവിധ മണ്ഡലങ്ങളില്‍ ഇത് കൂടാതെ 145 കളിക്കളങ്ങള്‍ ഒരുക്കി. ഒരു പഞ്ചായതില്‍ ഒരു കളിക്കളം എന്ന പദ്ധതി മികച്ച രീതിയിലാണ് മുന്നോട്ടു പോകുന്നത്. ഇനിയും കളിക്കളങ്ങള്‍ ഇല്ലാത്ത പഞ്ചായതുകളില്‍ വേഗത്തില്‍ അത് യാഥാര്‍ഥ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.

മീന്‍കുന്ന് സ്‌കൂള്‍ മൈതാനിയില്‍ ശോചനീയാവസ്ഥയിലായതോടെ പ്രദേശത്തെ യുവാക്കള്‍ക്കും കായികതാരങ്ങള്‍ക്കും പരിശീലനം നേടാന്‍ സാധിച്ചിരുന്നില്ല. ഭീമമായ തുക നല്‍കി അഴീക്കോടും പരിസര പ്രദേശങ്ങളിലുമുള്ള ടര്‍ഫുകളാണ് ഉപയോഗിച്ചിരുന്നത്. തുടര്‍ന്നാണ് എം എല്‍ എയുടെ ആസ്ഥിവികസന തുകയില്‍ നിന്നും 35 ലക്ഷം രൂപയും കായിക വകുപ്പിന്റെ 25 ലക്ഷം രൂപയും ഉപയോഗിച്ച് 60 ലക്ഷം രൂപ ചിലവില്‍ നവീകരണ പ്രവൃത്തി നടത്തിയത്.

മൈതാനിയില്‍ രൂപപ്പെട്ടിരുന്ന കുഴികള്‍ മണ്ണിട്ട് നിരപ്പാക്കി. ഫുട്ബോള്‍, ക്രികറ്റ്, വോളിബോള്‍ മത്സരങ്ങള്‍ നടത്താന്‍ സാധിക്കുന്ന മണ്ണ് കൊണ്ടുള്ള മൈതാനമാണ് ഒരുക്കിയത്. ചുറ്റുമതിലും മതിലിന് മുകളില്‍ നൈലോണ്‍ ഫെന്‍സിങും സ്ഥാപിച്ചിട്ടുണ്ട്. സ്പോര്‍ട്സ് കേരള ഫൗണ്ടേഷനാണ് പ്രവൃത്തി നടത്തിയത്.

ചടങ്ങില്‍ കെ വി സുമേഷ് എം എല്‍ എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത് പ്രസിഡന്റ് പി പി ദിവ്യ മുഖ്യാതിഥിയായി. സ്പോര്‍ട്സ് കേരള ഫൗണ്ടേഷന്‍ ചീഫ് ഓപറേറ്റിങ്ങ് ഓഫീസര്‍ അജയകുമാര്‍ റിപോര്‍ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത് സ്ഥിരം സമിതി അധ്യക്ഷ അഡ്വ ടി സരള, കണ്ണൂര്‍ ബ്ലോക് പഞ്ചായത് പ്രസിഡന്റ് കെ സി ജിഷ, വൈസ് പ്രസിഡന്റ് അബ്ദുല്‍ നിസാര്‍ വായ്പ്പറമ്പ്, അഴീക്കോട് പഞ്ചായത് പ്രസിഡന്റ് കെ അജീഷ്, സ്ഥിരം സമിതി അധ്യക്ഷരായ ടി മുഹമ്മദ് അശ്റഫ്, കെ ഗിരീഷ് കുമാര്‍, പഞ്ചായത് അംഗം ടി പി ശ്രീലത, കായിക വകുപ്പ് ഡിഡി ടി ആര്‍ ജയചന്ദ്രന്‍, ഡിഡിഇ എ പി അംബിക, വിദ്യകിരണം ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കെ സി സുധീര്‍, ആര്‍ഡിഡി കെ ആര്‍ മണികണ്ഠന്‍, ഡിഇഒ ടി വി അജിത, എഇഒ ഒകെ ബിജിമോള്‍, ബിപിസി കെ പ്രകാശന്‍, പ്രധാന അധ്യാപിക എം എസ് സരസ്വതി, പി ടി എ പ്രസിഡന്റ് കെ കെ വത്സന്‍, വിവിധ രാഷ്ട്രീയ പാര്‍ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

Keywords:  Minister V Abdur Rahman says more employment opportunities will be created in the sports sector, Kannur, News, Minister V Abdur Rahman, Employment Opportunities, Inauguration, Ground, Sports Foundation, School, Kerala News.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia