പച്ചക്കറി വ്യാപാരിയുടെ മരണം; നിര്‍ത്താതെ പോയ കാര്‍ വളപ്പട്ടണത്ത് വെച്ച് പോലീസ് പിടികൂടി, കാറില്‍ നിന്നും ഒളിപ്പിച്ച നിലയില്‍ ഒന്നരക്കോടിയോളം രൂപ കണ്ടെടുത്തു
Jan 10, 2020, 12:25 IST
നീലേശ്വരം: (www.kasargodvartha.com 10.01.2020) നീലേശ്വരത്ത് പച്ചക്കറി വ്യാപാരി കരുവാച്ചേരിയിലെ കുഞ്ഞിപ്പുരയില്‍ കെ പി തമ്പാന്റെ (61) അപകട മരണത്തിനിടയാക്കി നിര്‍ത്താതെ ഓടിച്ചുപോയ കാര്‍ വളപ്പട്ടണത്ത് വെച്ച് പോലീസ് പിടികൂടി. കാറില്‍ നിന്നും ഒളിപ്പിച്ച നിലയില്‍ ഒന്നരക്കോടിയോളം രൂപ കണ്ടെടുത്തു. കാറിലുണ്ടായിരുന്ന മഹാരാഷ്ട്ര സാംഗ്ലി ഖാനാപൂര്‍ ഹിവാരെ സ്വദേശി എസ് ബി കിഷോര്‍ തനാജി (33), ഖാനാപൂര്‍ ബൂദ് സ്വദേശി സാഗര്‍ ബാലസോഗിലാരെ (21) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.
വ്യാഴാഴ്ച പുലര്‍ച്ചെ 5.45 മണിയോടെ ദേശീയപാതയില്‍ നീലേശ്വരം കരുവാച്ചേരി പി ഡബ്ല്യു ഡി ഓഫീസിനു സമീപം വെച്ചാണ് തമ്പാനെ കാറിടിച്ചത്. വീട്ടില്‍ നിന്നിറങ്ങി കടയിലേക്ക് നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. നിര്‍ത്താതെ ഓടിച്ചു പോയ കാര്‍ പോലീസ് അന്വേഷണത്തില്‍ മണിക്കൂറുകള്‍ക്കകം കണ്ണൂര്‍ വളപട്ടണത്ത് വെച്ച് കണ്ടെത്തുകയായിരുന്നു.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട രഹസ്യ വിവരം ലഭിച്ച എന്‍ഫോഴ്‌സ്‌മെന്റും പരിശോധന നടത്തിയിരുന്നു. വളപട്ടണത്ത് കാര്‍ കസ്റ്റഡിയിലായെന്ന് അറിഞ്ഞതോടെ സംഘം സ്റ്റേഷനില്‍ എത്തി. പരിശോധനയിലാണ് പിന്‍ സീറ്റിന് അടിയിലെ രഹസ്യ അറയില്‍ പണം കണ്ടത്. പെട്രോള്‍ ടാങ്ക് രണ്ടായി ഭാഗിച്ച് മറ്റൊരു അറ കൂടി നിര്‍മിച്ചാണ് പണം ഒളിപ്പിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Neeleswaram, Top-Headlines, Kannur, Car-Accident, Merchant's death; Car found
< !- START disable copy paste -->