മെമു സെർവീസ് തുടങ്ങി; കാസർകോടിന് അവഗണന തന്നെ; രാത്രി 9 മണിക്ക് മംഗളൂരുവിൽ നിന്ന് മെമു ഓടിയാൽ അത്യുത്തര കേരളത്തിന് രണ്ടുണ്ട് കാര്യം
കണ്ണൂർ: (www.kasargodvartha.com 17.03.2021) പാസഞ്ചറുകൾക്ക് പകരമായി മെമു ട്രെയിൻ ചൊവ്വാഴ്ച മുതൽ കണ്ണൂരിൽ നിന്ന് തെക്ക് ഭാഗത്തേക്ക് സെർവീസ് ആരംഭിച്ചു. മുൻകൂട്ടി റിസർവ് ചെയ്‌ത ടികെറ്റുകൾക്ക് പുറമെ സ്റ്റേഷനിൽ നിന്നും ടികെറ്റ് ലഭിക്കും. കൂടാതെ സീസൺ ടികെറ്റുകളും കൊടുത്ത് തുടങ്ങിയിട്ടുണ്ട്.
എന്നാൽ കാസർകോട് ജില്ലയിലെ യാത്രക്കാർക്ക് കൂടി ഗുണം ലഭിക്കുന്ന വിധം മെമു മംഗളൂരു വരെ നീട്ടണമെന്ന ആവശ്യം ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല. അത്യുത്തര കേരളത്തിലെ ജനങ്ങൾ വിദ്യാഭ്യാസ, ചികിത്സാ സൗകര്യങ്ങൾക്ക് ഏറെ ആശ്രയിക്കുന്ന മെട്രോ നഗരമായ മംഗലാപുരത്തു നിന്നു വൈകുന്നേരം ആറ് മണി കഴിഞ്ഞാൽ പിന്നെ പാതിരാത്രി 11.45 നു മാത്രമാണ് തെക്ക് ഭാഗത്തേക്ക് ട്രെയിൻ സെർവീസ് ഉള്ളത്. ജനശതാബ്ദി, എക്സിക്യൂടീവ് പോലുള്ള ജനപ്രിയമായ എക്‌സ്പ്രസ് സെർവീസുകളും കണ്ണൂർ വരെ മാത്രമാണുള്ളത്.
വൈകുന്നേരങ്ങളിലെ യാത്ര പ്രശ്‌നം പരിഹരിക്കാൻ മംഗളൂരുവിൽ നിന്ന് രാത്രി ഒൻപത് മണിക്ക് കാസർകോട് വഴി കണ്ണൂരിലേക്ക് മെമു സെർവീസ് നടത്തുകയാണെങ്കിൽ അത് ജില്ലയിലെ ജങ്ങൾക്ക് ഏറെ ഉപകാരപ്രദമാവും. ജനശതാബ്ദി, എക്സിക്യൂടീവ് എന്നിവയിൽ പാതിരാത്രിയിൽ കണ്ണൂരിൽ എത്തുന്നവർക്ക് കണക്ഷൻ ട്രെയിൻ ആയി ഉപയോഗിക്കാവുന്ന വിധത്തിൽ മംഗളൂരു വരെ തിരിച്ചും മെമു ഓടിച്ചാൽ അത്യുത്തര കേരളത്തിന് വലിയൊരു ആശ്വാസം ആവും.
ഈയാവശ്യങ്ങൾ ഉന്നയിച്ച് ജില്ലയിൽ നിന്ന് നിയമസഭയിലേക്ക് മത്സരിക്കുന്ന പ്രധാന കക്ഷികളുടെ സ്ഥാനാർഥികൾക്ക് കുമ്പള റെയിൽ പാസഞ്ചർസ് അസോസിയേഷൻ പ്രസിഡന്റ് നിസാർ പെറുവാഡ് നിവേദനം നൽകി.
Keywords: Kannur, Kerala, News, Kasaragod, Train, Mangalore, Railway Station, Railway-Season-Ticket, District, Competition, President, Memu service started; Kasargod is neglected; If the memo runs from Mangalore at 9 pm.
< !- START disable copy paste -->