കളനാട് തുരങ്കത്തിന് സമീപം ട്രെയിനില്‍നിന്നും വീണ് മരിച്ചത് കണ്ണൂരിലെ എം.ബി.ബി.എസ്. വിദ്യാര്‍ത്ഥി
Jun 17, 2015, 13:57 IST
കാസര്‍കോട്: (www.kasargodvartha.com 17/06/2015) കളനാട് തുരങ്കത്തിന് സമീപം ട്രെയിനില്‍നിന്നും വീണ് മരിച്ചത് കണ്ണൂര്‍ കൂത്തുപറമ്പ് ചിറ്റാരിപറമ്പ് ചെറുവാഞ്ചേരി അമ്പലത്തുംകണ്ടി ഹൗസില്‍ കര്‍ഷകനായ പ്രകാശന്റെ മകന്‍ വിഷ്ണു (20) ആണെന്ന് തിരിച്ചറിഞ്ഞു. മംഗലാപുരം എ.ജെ. ആശുപത്രി മെഡിക്കല്‍ കോളജ് രണ്ടാംവര്‍ഷ എം.ബി.ബി.എസ്. വിദ്യാര്‍ത്ഥിയാണ് മരിച്ച വിഷ്ണു.
Related News:
കളനാട് തുരങ്കത്തിന് സമീപം യുവാവ് ട്രെയിനില്‍നിന്നും വീണ് മരിച്ചു; മെഡിക്കല്‍ വിദ്യാര്‍ത്ഥിയാണെന്ന് സംശയം
ചൊവ്വാഴ്ച രാത്രി വിഷ്ണു വീട്ടിലേക്ക് വിളിച്ചിരുന്നു. മംഗലാപുരത്ത് ബസിലാണ് ഉള്ളതെന്നാണ് വിളിച്ചപ്പോള്‍ പറഞ്ഞതെന്ന് വിഷ്ണുവിന്റെ പിതാവ് പ്രകാശന്‍ പറഞ്ഞു. മരിച്ച വിഷ്ണുവിന്റെ പോക്കറ്റില്‍ നിന്നും ലഭിച്ച തിരിച്ചറിയല്‍ കാര്‍ഡാണ് മൃതദേഹം തിരിച്ചറിയാന്‍ സഹായിച്ചത്. എ.ജെ. ആശുപത്രി മെഡിക്കല്‍ കോളജിലെ തിരിച്ചറിയല്‍ കാര്‍ഡാണ് ലഭിച്ചത്.
കീഴൂരിലെ സമൂഹ്യപ്രവര്‍ത്തകനായ കെ.എസ്. സാലിയുടെ സഹോദരന്‍ അബ്ഷീര്‍ എ.ജെ. ആശുപത്രി മെഡിക്കല്‍ കോളജില്‍ എം.ഡിക്ക് പഠിക്കുന്നുണ്ട്. എ.ജെ. ആശുപത്രിയുമായി ബന്ധപ്പെട്ട് അബ്ഷീര്‍ മുഖാന്തരമാണ് മരിച്ചത് വിഷ്ണുവാണെന്ന് ഉറപ്പിച്ചത്. ആശുപത്രിയിലെ രേഖകളില്‍നിന്നും ലഭിച്ച ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടാണ് പിതാവിനെ വിവരം അറിയിച്ചത്. വിവരമറിഞ്ഞ് ബന്ധുക്കള്‍ കാസര്‍കോട്ടേക്ക് പുറപ്പെട്ടിട്ടുണ്ട്.
പ്രജിതയാണ് മാതാവ്. പ്ലസ്ടു വിദ്യാര്‍ത്ഥിനി ദശമി ഏക സഹോദരിയാണ്.
Related News:
കളനാട് തുരങ്കത്തിന് സമീപം യുവാവ് ട്രെയിനില്‍നിന്നും വീണ് മരിച്ചു; മെഡിക്കല്‍ വിദ്യാര്‍ത്ഥിയാണെന്ന് സംശയം
Keywords: Student, Obituary, Railway-track, Kasaragod, Kerala, Engineering Student, Vishnu, MBBS student found dead in railway track.
Advertisement: