Jailed | 12 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ വയോധികന് 9 വര്‍ഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു
Oct 28, 2023, 22:07 IST
തളിപ്പറമ്പ്: (KasargodVartha) വീട്ടില്‍ തനിച്ച് ടിവി കണ്ടുകൊണ്ടിക്കുകയായിരുന്ന 12 വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ എഴുപത്തിയഞ്ചുവയസുകാരന് ഒന്‍പതു വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.
പെരിന്തട്ട പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പി മാധവനെയാണ്(75) തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജ് ആര്‍ രാജേഷ് ശിക്ഷിച്ചത്.
2019 ഒക്ടോബര്‍ രണ്ടിന് രാവിലെ പത്തരയോടെയായിരുന്നു സംഭവം. അന്നത്തെ പെരിങ്ങോം എസ് ഐ പിസി സഞ്ജയ് കുമാറാണ് കേസന്വേഷിച്ച് പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ചത്. മൂന്ന് വകുപ്പുകളിലായാണ് ശിക്ഷ. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂടര്‍ അഡ്വ ഷെറിമോള്‍ ജോസ് ഹാജരായി.
പെരിന്തട്ട പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പി മാധവനെയാണ്(75) തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജ് ആര്‍ രാജേഷ് ശിക്ഷിച്ചത്.
Keywords: Man gets 9 yrs jail for assaulting minor, Kannur, News, Molestation, Court, Acquitted, Judge, Crime, Criminal Case, Jailed, Kerala News.