പെയിൻ്റിംഗ് തൊഴിലാളിയായ യുവാവിനെ റെയിൽപാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
Jan 8, 2022, 20:32 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 08.01.2022) പെയിന്റിംഗ് തൊഴിലാളിയായ യുവാവിനെ റെയിൽപാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെറുവത്തൂർ ക്ലായിക്കോട് വെള്ളാട്ടെ അമ്പാടി കുഞ്ഞിയുടെ മകൻ ജയരാജ് (41) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ കൊവ്വൽപ്പള്ളി പത്തായപുരക്ക് സമീപത്തെ പാളത്തിലാണ് മൃതദേഹം കണ്ടത്.
കണ്ണൂർ - യശ്വന്ത്പൂർ എക്സ്പ്രസ് കണ്ണൂർ ഭാഗത്തേക്ക് പോയതിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. ട്രെയിനിൽ നിന്നും അബദ്ധത്തിൽ വീണതാണോ ചാടിയതാണോ എന്ന് വ്യക്തമല്ല. ശനിയാഴ്ച രാവിലെ ക്ലായിക്കോട്ടെ വീട്ടിൽ നിന്നും ജോലിക്കെന്ന് പറഞ്ഞാണ് യുവാവ് വീട്ടിൽ നിന്നും ഇറങ്ങിയത്.
ജോലിക്കായി കാഞ്ഞങ്ങാട്ടെത്തി തിരിച്ച് പോകവെയാണ് അപകടമെന്നാണ് സംശയം. ഹൊസ്ദുർഗ് പൊലീസ് അന്വേഷണം ആരംഭിച്ചു.
മാതാവ്: തമ്പായി.
ഭാര്യ ദാസന. ഇവർ ഒമ്പതുമാസം ഗർഭിണിയാണ്.
ഏകസഹോദരൻ പരേതനായ ജയശീലൻ.

Keywords: News, Kerala, Kasaragod, Kanhangad, Man, Dead, Railway-track, Top-Headlines, Worker, Cheruvathur, Dead body, Kannur, Police, Investigation, Man found dead on railway track.
< !- START disable copy paste -->