city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Lorry Driver | 'ലോഡ് പിടികൂടി പൊലീസ് വന്‍തുക പിഴയീടാക്കിയതിനെ തുടര്‍ന്ന് സ്റ്റേഷനുമുന്‍പില്‍ പെട്രോള്‍ ഒഴിച്ചു ജീവനൊടുക്കാന്‍ ചെങ്കല്‍ ലോറി ഡ്രൈവറുടെ ശ്രമം'

ആലക്കോട്: (www.kasargodvartha.com) പൊലീസ് റെയ്ഡിന്റെ പേരില്‍ നടത്തുന്ന വേട്ടയാടലില്‍ പ്രതിഷേധിച്ച് ലോറി ഡ്രൈവര്‍ പൊലീസ് സ്റ്റേഷനു സമീപമുളള റോഡില്‍ തീകൊളുത്തി മരിക്കാന്‍ ശ്രമിച്ചതായി ദൃക്‌സാക്ഷികള്‍. പെരിങോം പൊലീസ് സ്റ്റേഷനിലാണ് നാടകീയ സംഭവം അരങ്ങേറിയത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

പെരിങ്ങോം പൊലീസ് സ്റ്റേഷനു മുന്‍പില്‍ ശനിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെ അരവഞ്ചാല്‍ മുതലപ്പെട്ടി സ്വദേശിയായ ഡ്രൈവറാണ് പെട്രോള്‍ ഒഴിച്ചു തീകൊളുത്താന്‍ ശ്രമിച്ചത്. ചെങ്കല്ലുമായി പോയ ഇയാളുടെ ലോറി തടഞ്ഞുവെച്ചു പൊലീസ് കാല്‍ലക്ഷം രൂപ പിഴയടക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ലോറി സ്റ്റേഷനിലേക്ക് കൊണ്ടിടാനും പറഞ്ഞു.

എന്നാല്‍ ഫുള്‍ ലോഡുമായി പോവുകയായിരുന്ന ചെങ്കല്‍ ലോറി റോഡരികില്‍ നിര്‍ത്തിയിട്ട ഡ്രൈവര്‍ താക്കോല്‍ എസ്‌കോര്‍ടുവന്ന പൊലീസിനെ ഏല്‍പ്പിക്കുകയും തന്റെ കീശയില്‍ പൈസയടക്കാനില്ലെന്ന് പറഞ്ഞു തൊട്ടടുത്തുളള പെട്രോള്‍ പമ്പില്‍ നിന്നും പെട്രോള്‍ ദേഹത്ത് ഒഴിച്ചു തീകൊളുത്താന്‍ ശ്രമിക്കുകയുമായിരുന്നു.

Lorry Driver | 'ലോഡ് പിടികൂടി പൊലീസ് വന്‍തുക പിഴയീടാക്കിയതിനെ തുടര്‍ന്ന് സ്റ്റേഷനുമുന്‍പില്‍ പെട്രോള്‍ ഒഴിച്ചു ജീവനൊടുക്കാന്‍ ചെങ്കല്‍ ലോറി ഡ്രൈവറുടെ ശ്രമം'

ഇതോടെ അപകടം മണത്ത പൊലീസ് ഇയാളെ അനുനയിപ്പിക്കുകയും തന്ത്രപരമായി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി ആശ്വസിപ്പിച്ചതിനുശേഷം ലോറി വിട്ടുകൊടുക്കുകയുമായിരുന്നു. ദേഹം മുഴുവന്‍ പെട്രോള്‍ ഒഴിച്ചതിനാല്‍ പൈപുകൊണ്ട് വെളളം ചീറ്റി കഴുകിയതിനുശേഷമാണ് പൊലീസ് ഇയാളെ സ്റ്റേഷനില്‍ നിന്നും പറഞ്ഞയച്ചത്.

Keywords:  Man attempted to take his own life before police station in Peringome, Lorry Driver, Suicide Attempt, Police, Fine, Kannur, News, Police Station, Petrol, Kerala News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia