കോടതി മുറിയില്‍ തൊണ്ടിമുതലായി സൂക്ഷിച്ച ചാരായം മോഷ്ടിച്ചു; യുവാവ് അറസ്റ്റില്‍
Oct 25, 2017, 18:03 IST
പയ്യന്നൂര്‍: (www.kasargodvartha.com 25.10.2017) കോടതി മുറിയില്‍ തൊണ്ടിമുതലായി സൂക്ഷിച്ച ചാരായം മോഷ്ടിച്ച കേസില്‍ തമിഴ്‌നാട് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് സ്വദേശിയും പയ്യന്നൂര്‍ മാത്തില്‍ ചൂരലില്‍ താമസക്കാരനുമായ രാജനെ (36)യാണ് എസ് ഐ കെ പി ഷൈനും സംഘവും പിടികൂടിയത്.
കോടതിയുടെ വടക്കു ഭാഗത്തെ ഗ്രില്ലിട്ട മുറിയുടെ പൂട്ട് തകര്‍ത്താണ് ഇയാള്‍ മോഷണം നടത്തിയത്. മോഷ്ടിച്ച ചാരായം കുടിച്ച ശേഷം ഇയാള്‍ ബസ് സ്റ്റാന്‍ഡില്‍ വെച്ച് ഒരാളോട് അടിപിടി കൂടിയിരുന്നു. പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കോടതിയില്‍ നിന്നും മോഷ്ടിച്ച ചാരായം കുടിച്ചതായി വ്യക്തമായത്.
പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജൂനിയര്‍ സൂപ്രണ്ടിന്റെ പരാതിയില്‍ പോലീസ് കേസെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Payyanur, Youth, arrest, Kannur, Crime, Accuse, Top-Headlines.