ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി യുവാവ് ഖത്വറില്‍ മരിച്ചു
ദോഹ: (www.kasargodvartha.com 06.12.2021) ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി യുവാവ് ഖത്വറില്‍ മരിച്ചു. കണ്ണൂര്‍ കിഴുന്നപ്പാറ സ്വദേശി മൂസക്കാട ജാസിം അഹമ്മദ് (37) ആണ് മരിച്ചത്. ഖത്വറിലെ ബൂം ജനറല്‍ കോണ്‍ട്രാക്ടേഴ്സില്‍ ജീവനക്കാരനായിരുന്നു.
രാവിലെ ജോലിക്ക് എത്താതിരുന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അബൂഹമൂറിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉറക്കത്തിനിടയിലുണ്ടായ ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് റിപോര്‍ട്. ഏഴര കൂട്ടായ്മ സജീവ പ്രവര്‍ത്തകനും എക്‌സിക്യുടീവ് മെമ്പറുമായിരുന്നു ജാസിം.
ഭാര്യ: ശാന. എട്ടും ആറും വയസുള്ള ലൈസല്‍, ഫൈസി എന്നിവരാണ് മക്കള്‍. പിതാവ്: അഹമ്മദ് കുഞ്ഞി, മാതാവ്: സഈദ. ജസീല, ജാസര്‍ (ഖത്വര്‍), ജംശിദ് എന്നിവരാണ് സഹോദരങ്ങള്‍.
Keywords: Doha, News, Gulf, World, Top-Headlines, Kannur, Death, Malayali youth died due to heart attack in Qatar