city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കണ്ണൂർ ശരീഫിന് മലബാർ കലാ സാംസ്‌കാരിക വേദിയുടെ ആദരവ് സമർപിച്ചു

തളങ്കര: (www.kasargodvartha.com 01.03.2021) കേരള ഫോക്‌ലോർ അകാഡമി അവാർഡ് ജേതാവ് കണ്ണൂർ ശരീഫിന് മലബാർ കലാ സാംസ്‌കാരിക വേദി ഉപഹാരം നൽകി ആദരിച്ചു. തളങ്കര പടിഞ്ഞാർ കോർണിഷ് പരിസരത്ത് നടന്ന പരിപാടിയിൽ പ്രമുഖ വ്യവസായി യഹ്‌യ തളങ്കര ഉപഹാരം സമർപിച്ചു. ജീവകാരുണ്യ, സാമൂഹിക, സാംസ്‌കാരിക, കലാ രംഗങ്ങളിൽ മലബാർ കലാ സാംസ്കാരിക വേദി ചെയ്യുന്ന പ്രവർത്തനങ്ങൾ മാതൃകാപരമെന്നും കലാകാരൻമാർക്ക് വലിയ ആശ്വാസമെന്നും കണ്ണൂർ ശരീഫ് പറഞ്ഞു.

കണ്ണൂർ ശരീഫിന് മലബാർ കലാ സാംസ്‌കാരിക വേദിയുടെ ആദരവ് സമർപിച്ചു

പരിപാടി പ്രശസ്ത രചയിതാവ് ഒ എം കരുവാരകുണ്ട് ഉദ്ഘാടനം ചെയ്തു. ചെയർമാൻ റഫീഖ് മണിയങ്കാനം അധ്യക്ഷത വഹിച്ചു. അസ്‌ലം പടിഞ്ഞാർ, സലിം തളങ്കര, ടി എ ശാഫി, അശ്റഫ് പയ്യന്നൂർ, രതീഷ് കണ്ടടുക്കം, സുമയ്യ മൊയ്‌തീൻ, സിദ്ദീഖ് ചക്കര, അശ്‌ഫാഖ് അലി, സിദ്ദീഖ് ഒമാൻ, മശൂദ് ബോവിക്കാനം, ഹനീഫ് കടപ്പുറം, അബൂബകർ ആയം കടവ്, നാസർ മാന്യ, യൂസഫ് മേല്പറമ്പ്, അസീസ് ട്രെന്റ്, പ്രസീത പനയാൽ, റിയാസ് നായന്മാർമൂല, ശബീർ ഉറുമി, ജാഫർ പേരാൽ, കഫീൽ, സുരേഷ് പനയാൽ, ബശീർ, അമീർ പോപി, ഇസ്മാഈൽ, ഫിറോസ് പ്രസംഗിച്ചു. കൺവീനർ ഫിറോസ് പടിഞ്ഞാർ സ്വാഗതവും ട്രഷറർ നാസർ മുനമ്പം നന്ദിയും പറഞ്ഞു.

Keywords:  Kerala, News, Kasaragod, Folklore Award, Shareef Kannur, Malabar Arts and Culture Vedhi, Yahya Thalangara, Felicitation, Malabar Arts and Culture Venue felicitates Kannur Sharif.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia