M V Jayarajan | സുരേഷ് ഗോപി കണ്ണൂരില്‍ മത്സരിക്കാന്‍ വരുന്നത് നല്ലതെന്ന് എം വി ജയരാജന്‍; തലശ്ശേരിയില്‍ നേരത്തെ ശംസീറിനെ തോല്‍പ്പിക്കുമെന്ന് പ്രഖ്യാപിച്ച ആളെന്നും പരിഹാസം
Mar 14, 2023, 18:19 IST
കണ്ണൂര്‍: (www.kasargodvartha.com) സുരേഷ് ഗോപി കണ്ണൂരില്‍ മത്സരിക്കാന്‍ വരുന്നത് നല്ലതെന്ന് എം വി ജയരാജന്‍. കണ്ണൂരില്‍ മത്സരിച്ചാല്‍ സ്വന്തം മുഖം നോക്കാന്‍ കഴിയാത്ത വിധം സുരേഷ് ഗോപി തോല്‍ക്കുമെന്നും ജയരാജന്‍ പറഞ്ഞു. തലശ്ശേരിയില്‍ നേരത്തെ ശംസീറിനെ തോല്‍പ്പിക്കുമെന്ന് പ്രഖ്യാപിച്ച ആളാണ് സുരേഷ് ഗോപിയെന്നും അദ്ദേഹം പരിഹസിച്ചു.
കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുത്ത തേക്കിന്‍കാട് മൈതാനിയിലെ പൊതുസമ്മേളനത്തില്‍ സംസാരിക്കവെ ആണ് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കാന്‍ തയാറെന്ന് സുരേഷ് ഗോപി പറഞ്ഞത്. ലോക്‌സഭയിലേക്ക് തൃശ്ശൂരില്‍ നിന്നോ കണ്ണൂരില്‍ നിന്നോ മത്സരിക്കാന്‍ തയാറാണെന്നും അതിന് അനുവാദം നല്‍കണം എന്നുമായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. കേരളം എടുക്കുമെന്ന് മോദി പറഞ്ഞാല്‍ ഏത് ഗോവിന്ദന്‍ വന്നാലും എടുത്തിരിക്കുമെന്നും സുരേഷ് ഗോപി വെല്ലുവിളിച്ചിരുന്നു.
സുരേഷ് ഗോപിയുടെ തൃശൂരിലെ പ്രസംഗം:

വരൂ ട്രോള്‍ ചെയ്യൂ. കേരളം എടുക്കുമെന്ന് മോദി പറഞ്ഞാല്‍ ഏത് ഗോവിന്ദന്‍ വന്നാലും എടുത്തിരിക്കും. കണ്ണൂര്‍, അമിത് ഷായോട് അപേക്ഷിക്കുന്നു. ജയമല്ല പ്രധാനം അവരുടെ അടിത്തറയിളക്കണം, അത്രയ്ക്ക് നിങ്ങള്‍ കേരള ജനതയെ ദ്രോഹിക്കുകയും വഞ്ചിക്കുകയും ചെയ്തു. കണ്ണൂര്‍ തരൂ എനിക്ക്. ഞാന്‍ തയാറാണ്.'
Keywords: M V Jayarajan slams Suresh Gopi's intention to compete from Kannur Constituency in Loksabha Election, Kannur, News, Politics, Top-Headlines, Election, Kerala.