city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Arrest | തലശ്ശേരി - കണ്ണൂര്‍ ദേശീയപാതയില്‍ കാറില്‍ കടത്തിയ ലക്ഷങ്ങളുടെ മയക്കുമരുന്ന് വേട്ട; എല്‍എസ്ഡി സ്റ്റാംപും എംഡിഎംഎയും പിടികൂടി; ഒരാള്‍ അറസ്റ്റില്‍

കണ്ണൂര്‍: (www.kasargodvartha.com) സിന്റെ നാര്‍കോടിക് സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി കണ്ണൂര്‍ എക്സൈസ് റയ്ന്‍ജ് ഓഫീസിലെ ഇന്‍സ്പെക്ടര്‍ സിനു കോയില്യത്തിന്റെ നേതൃത്വത്തില്‍ തോട്ടടയില്‍ വാഹന പരിശോധന നടത്തി വരുന്നതിനിടയിലാണ് കെഎല്‍ 40 എസ് 3693 നമ്പര്‍ ടാടാ ടിയാഗോ കാറില്‍ കടത്തിയ 191 എല്‍എസ്ഡി സ്റ്റാംപും 6.443 മിലി എംഡിഎംഎയുമായി കോട്ടയത്തെ കെ മുഹമ്മദ് ശാനിലി(29)നെയണ് അറസ്റ്റ് ചെയ്തത്.
                
Arrest | തലശ്ശേരി - കണ്ണൂര്‍ ദേശീയപാതയില്‍ കാറില്‍ കടത്തിയ ലക്ഷങ്ങളുടെ മയക്കുമരുന്ന് വേട്ട; എല്‍എസ്ഡി സ്റ്റാംപും എംഡിഎംഎയും പിടികൂടി; ഒരാള്‍ അറസ്റ്റില്‍

കണ്ണൂരിലെ വിവിധ പ്രദേശങ്ങളിലേക്ക് എല്‍എസ്ഡി സ്റ്റാംപും എംഡിഎംഎയും വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയാണ് മുഹമ്മദ് ശാനില്‍. യുവതികള്‍ക്കും യുവാക്കള്‍ക്കും കോളജ് വിദ്യാര്‍ഥികള്‍ക്കും കൊറിയര്‍ വഴിയും പ്രതി മയക്കുമരുന്ന് എത്തിച്ചിരുന്നതായി എക്സൈസ് വെളിപ്പെടുത്തി. ഇയാള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ വിലാസത്തിലാണ് കൊറിയര്‍ എത്തുന്നത്. പിടിച്ചെടുത്ത മയക്കുമരുന്നുകള്‍ക്ക് ലക്ഷങ്ങള്‍ വിലവരും. എക്സൈസ് സംഘം ശാനിലിനെ മാസങ്ങളായി നിരീക്ഷിച്ചുവരികയായിരുന്നു.
                  
Arrest | തലശ്ശേരി - കണ്ണൂര്‍ ദേശീയപാതയില്‍ കാറില്‍ കടത്തിയ ലക്ഷങ്ങളുടെ മയക്കുമരുന്ന് വേട്ട; എല്‍എസ്ഡി സ്റ്റാംപും എംഡിഎംഎയും പിടികൂടി; ഒരാള്‍ അറസ്റ്റില്‍


20 വര്‍ഷം വരെ കഠിന തടവും 2 ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന വകുപ്പ് ചേര്‍ത്താണ് ഇയാളെ അറസ്റ്റ് ചെയ്തത്. എക്സൈസിന്റെ നടപടിക്ക് കണ്ണൂര്‍ തഹസില്‍ദാര്‍ ചന്ദ്രബോസ് മേല്‍നോട്ടം വഹിച്ചു. പ്രിവന്റീവ് ഓഫീസര്‍മാരായ എം കെ സന്തോഷ്, എന്‍ വി പ്രവീണ്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പി പി സുഹൈല്‍, എന്‍ റിശാദ് സി എച്, രജിത്ത് കുമാര്‍ എന്‍, എം സജിത്ത്, ടി അനീഷ്, സീനിയര്‍ എക്സൈസ് ഡ്രൈവര്‍ സി അജിത് ഉത്തര മേഖല കമീഷണര്‍ സ്‌ക്വാഡ് അംഗം പി ജലീഷ് എന്നിവരും മയക്കുമരുന്ന് വേട്ട സംഘത്തില്‍ ഉണ്ടായിരുന്നു.

പ്രതിയെ തലശ്ശേരി സിജെഎം കോടതിയില്‍ ഹാജരാക്കും. കണ്ണൂര്‍ എക്സൈസ് റയ്ന്‍ജിന്റെ പരിശോധനയില്‍ കഴിഞ്ഞ മാസം കണ്ണൂര്‍ കേന്ദ്രീകരിച്ച് ബ്രൗണ്‍ ഷുഗറും മറ്റു മയക്കുമരുന്നും വിതരണം ചെയ്യുന്ന കണ്ണൂര്‍ നഗരവാസികളായ ഫര്‍ഹാന്‍, മശ്ഹൂഖ് എന്നിവരെ 10.1745 ഗ്രാം ബ്രൗണ്‍ഷുഗറുമായി അറസ്റ്റ് ചെയ്തിരുന്നു. 10.100 കിലോ കഞ്ചാവുമായി മയ്യിലിലെ മന്‍സൂറിനെയും 600 ഗ്രാം എംഡിഎംഎയുമായി താമരശ്ശേരിയിലെ ജാഫറിനെയും 4.5 ഗ്രാം നൈട്രോ സപാമം ഗുളികയുമായി വടകര സ്വദേശി സ്വലാഹുദ്ദീനെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. എക്സൈസിന്റെ മയക്കുമരുന്ന് വേട്ട ശക്തമാക്കിയിട്ടുണ്ട്.

Keywords:  Latest-News, Kannur, Kerala, Top-Headlines, MDMA, Drugs, Seized, Arrested, Custody, Crime, LSD stamp and MDMA seized; One arrested.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia