city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ലയണ്‍സ്‌ ക്ലബ്‌ ഇന്റര്‍നാഷനല്‍ അവാര്‍ഡ്: ചന്ദ്രഗിരിയുടെ സാന്ത്വന പ്രവർത്തങ്ങൾക്ക് അംഗീകാരം; സി എല്‍ റശീദ്‌ മികച്ച പ്രസിഡണ്ട്‌, ക്ലബിന്‌ പുരസ്‌കാരങ്ങള്‍

കണ്ണൂര്‍: (www.kasargodvartha.com 20.02.2021) 2019-20 വർഷത്തെ ലയൺസ് ക്ലബ് ഇന്റര്‍നാഷനല്‍ അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ ചന്ദ്രഗിരി ലയൺസ് ക്ലബിന് അംഗീകാരം. ഡിസ്‌ട്രിക്‌ 318 ഇയില്‍ ക്ലബ്‌ പ്രസിഡണ്ട്‌ എക്‌സലന്‍സ്‌ അവാര്‍ഡ്‌ ചന്ദ്രഗിരി ലയണ്‍സ്‌ ക്ലബ്‌ പ്രസിഡണ്ട്‌ സി എല്‍ റശീദിന്‌ ലഭിച്ചു. സെക്രടറി അബ്‌ദുല്‍ ഖാദര്‍ തെക്കില്‍ പ്രത്യേക പരാമര്‍ശവും നേടി. പ്രളയ സമയത്ത്‌ പ്രവര്‍ത്തകര്‍ കുടക്‌ മേഖലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങൾ മികച്ച ഫ്‌ളഡ്‌ റിലീഫ്‌ പ്രോഗ്രാമായും തിരഞ്ഞെടുക്കപ്പെട്ടു.

ലയണ്‍സ്‌ ക്ലബ്‌ ഇന്റര്‍നാഷനല്‍ അവാര്‍ഡ്: ചന്ദ്രഗിരിയുടെ സാന്ത്വന പ്രവർത്തങ്ങൾക്ക് അംഗീകാരം; സി എല്‍ റശീദ്‌ മികച്ച പ്രസിഡണ്ട്‌, ക്ലബിന്‌ പുരസ്‌കാരങ്ങള്‍



കഴിഞ്ഞ വർഷത്തെ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമാണ്‌ റഷീദിന് അവാര്‍ഡിനര്‍ഹമാക്കിയത്‌. പ്രളയ ദുരന്തത്തിൽ ഇരയായവർക്ക്‌ ഭക്ഷണ കിറ്റുകള്‍, 200ലധികം കട്ടിലുകളും ബെഡുകളും വസ്‌ത്രങ്ങളും നൽകിയതും കോവിഡ്‌ സമയത്ത് പാവപ്പെട്ട രോഗികള്‍ക്ക്‌ സൗജന്യ ആംബുലന്‍സ്‌ സെര്‍വീസ്‌, ഭക്ഷണ കിറ്റുകള്‍, മരുന്നുകള്‍ എന്നിവ നൽകിയതും പരിഗണിച്ചാണ് മികച്ച‌ റിലീഫ്‌ പ്രോഗ്രാമായി തിരഞ്ഞെടുക്കപ്പെട്ടത്.

ജീവകാരുണ്യ രംഗത്ത് ക്ലബ് സജീവമായി പ്രവർത്തിക്കുന്നു. നഗരത്തിലെത്തുന്ന പാവപ്പെട്ടവര്‍ക്ക്‌ ഭക്ഷണം നല്‍കാന്‍ ജില്ലാ പോലീസുമായി സഹകരിച്ചു അക്ഷയ പാത്രം പദ്ധതി നടപ്പിലാക്കി വരുന്നു‌. അടുത്തിടെ പാവപ്പെട്ട രോഗികൾക്ക് സൗജന്യ ഡയാലിസിസ് നൽകാൻ രണ്ട് മെഷീനുകളും സ്ഥാപിച്ചിരുന്നു.

Keywords:  Kannur, Kerala, News, Lions Club, Award, Kasaragod, Lions Club International Award: CL Rashid Awards for Best President.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia