city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Clash at College | പയ്യന്നൂര്‍ കോളേജില്‍ കെ എസ് യു - എസ് എഫ് ഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി; 8 പേര്‍ക്കെതിരെ കേസ്

പയ്യന്നൂര്‍: (www.kasargodvartha.com) പയ്യന്നൂര്‍ കോളേജില്‍ കെ എസ് യു - എസ് എഫ് ഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. പരിക്കേറ്റ ഇരുവിഭാഗത്തിന്റെയും പരാതിയില്‍ എട്ട് പേര്‍ക്കെതിരെ പയ്യന്നൂര്‍ പൊലീസ് കേസെടുത്തു. ചൊവ്വാഴ്ച വൈകുന്നേരം കോളജ് പരിസരത്തുണ്ടായ സംഘര്‍ഷത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റിരുന്നു. ഇരുവിഭാഗത്തിന്റെയും പരാതിയില്‍ എട്ടു പേര്‍ക്കെതിരെയാണ് കേസെടുത്തത്.
                  
Clash at College | പയ്യന്നൂര്‍ കോളേജില്‍ കെ എസ് യു - എസ് എഫ് ഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി; 8 പേര്‍ക്കെതിരെ കേസ്

കെ എസ് യു പ്രവര്‍ത്തകരുടെ പരാതിയില്‍ എസ് എഫ് ഐ പ്രവര്‍ത്തകരായ അലന്‍ വില്‍സണ്‍, അഭിജിത്, സൗരവ്, ആദര്‍ശ്, ഗോപികൃഷ്ണന്‍ എന്നിവര്‍ക്കെതിരെയും എസ് എഫ് ഐ പ്രവര്‍ത്തകരുടെ പരാതിയില്‍ കെ എസ് യു പ്രവര്‍ത്തകരായ ആരോമല്‍, മുഹമ്മദ്, അബ്ദുല്ല എന്നിവര്‍ക്കുമെതിരെയുമാണ് കേസെടുത്തത്.

പരീക്ഷ കഴിഞ്ഞ് കോളജില്‍ നിന്ന് തിരിച്ചുപോവുകയായിരുന്ന തന്നെ തടഞ്ഞുനിര്‍ത്തി എസ് എഫ് ഐ പ്രവര്‍ത്തകര്‍ കൈകൊണ്ടും കല്ലുകൊണ്ടും ആക്രമിക്കുകയായിരുന്നുവെന്ന ആരോമലിന്റെ പരാതിയിലാണ് അഞ്ച് എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള കേസ്. അതേസമയം ആരോമല്‍ ഇരുമ്പുപഞ്ച് കൊണ്ട് തന്നെയും കൂടെയുണ്ടായിരുന്ന സൗരവിനേയും ആക്രമിച്ചതായുള്ള അലന്‍വില്‍സന്റെ പരാതിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുക്കുകയായിരുന്നു.

Keywords: News, Kerala, Kannur, Top-Headlines, Clash, SFI, KSU, College, Payyannur, Police, Case, Complaint, Students, KSU, SFI activists clash at College, Police Booked, KSU, SFI activists clash at College; police booked.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia