Election Results | പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന നേതൃത്വത്തെ കെ പി റെജിയും സുരേഷ് എടപ്പാളും നയിക്കും
കണ്ണൂര്‍: (KasargodVartha) കേരള പത്ര പ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന നേതൃത്വത്തെ കെപി റെജി (മാധ്യമം), സുരേഷ് എടപ്പാള്‍ (ജനയുഗം) എന്നിവര്‍ നയിക്കും. 117 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മലയാള മനോരമയിലെ സാനു ജോര്‍ജിനെ റെജി പരാജയപ്പെടുത്തിയത്. 36 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ നിലവിലുള്ള ജെനറല്‍ സെക്രടറി കിരണ്‍ ബാബുവിനെയാണ് സുരേഷ് എടപ്പാള്‍ തോല്‍പ്പിച്ചത്.
1439 വോട്ടുകള്‍ സുരേഷ് എടപ്പാളിനും 1406 വോട്ടുകള്‍ കിരണ്‍ ബാബുവിനും ലഭിച്ചു. മലയാള മനോരമ, മാതൃഭൂമി ദേശാഭിമാനി തുടങ്ങിയ വന്‍കിട പത്രങ്ങള്‍ പിന്തുണച്ചിട്ടും സിറ്റിങ് സ്ഥാനാര്‍ഥിയായി ജെനറല്‍ സെക്രടറി സ്ഥാനത്തേക്ക് മത്സരിച്ചുവെങ്കിലും നേരിയ വോട്ടുകള്‍ക്കാണ് കിരണ്‍ ബാബു പരാജയപ്പെട്ടത്. നിലവിലുള്ള സംസ്ഥാന എക്‌സിക്യുടീവ് അംഗങ്ങളുടെ വോട്ടെണ്ണല്‍ തിങ്കളാഴ്ച രാവിലെ പൂര്‍ത്തികരിക്കും.