എടിഎം തട്ടിപ്പ് കേസിൽ കാസർകോട് സ്വദേശികൾ കണ്ണൂർ സൈബർ പൊലീസ് കസ്റ്റഡിയിൽ
Sep 16, 2021, 11:13 IST
കണ്ണൂർ: (www.kasargodvartha.com 16.09.2021) കേരളബാങ്കിന്റെ വിവിധയിടങ്ങളിലെ എടിഎമിൽ നിന്ന് വ്യാജ കാർഡുകൾ ഉപയോഗിച്ച് പണം തട്ടിയയെന്ന കേസിൽ റിമാൻഡിലായിരുന്ന കാസർകോട് സ്വദേശികൾ കണ്ണൂർ സൈബർ പൊലീസിന്റെ കസ്റ്റഡിയിൽ. കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ അബ്ദുൽ സമദാനി(32), വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് നുഅ്മാൻ (37), നജീബ് (28) എന്നിവരെയാണ് കസ്റ്റഡിയിൽ വാങ്ങിയത്. തിരുവനന്തപുരത്ത് പിടിയിലായിരുന്ന ഇവരെ കണ്ണൂരിൽ എത്തിച്ചാണ് ജില്ലയിലെ കേസുകളിൽ അറസ്റ്റ് രേഖപ്പെടുത്തിയത്.
കേരള ബാങ്കിന്‍റെ മാങ്ങാട്ടുപറമ്പിലെയും പിലാത്തറയിലെയും എ ടി എം കൗണ്ടറുകളില്‍ നിന്നും 40,000 ത്തോളം രൂപയാണ് പ്രതികള്‍ വ്യാജ എ ടി എം കാര്‍ഡ് ഉപയോഗിച്ച് പിന്‍വലിച്ചെന്നാണ് കണ്ണൂരിലെ കേസ്. വിശദമായ അന്വേഷണത്തിന് ശേഷം കൂടുതല്‍ കേസുകള്‍ റെജിസ്റ്റര്‍ ചെയ്യുമെന്നു സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ മണി പി കെ അറിയിച്ചു. പ്രതികള്‍ക്കെതിരെ സമാനമായ കേസുകള്‍ കേരളത്തില്‍ മറ്റ് ജില്ലകളിലും റെജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
സ്കിമര്‍ പോലുള്ള ഉപകരണങ്ങള്‍ എ ടി എം കൗണ്ടറുകളില്‍ സ്ഥാപിച്ച് ഉടമകളുടെ കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുകയും ഇത് ഉപയോഗിച്ച് വ്യാജ എ ടി എം കാര്‍ഡുകള്‍ നിര്‍മിച്ച് പണം തട്ടിയെടുക്കുകയുമാണ് ഇവരുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. കേരള ബാങ്ക് എടിഎമുകളുടെ സ്ഥാനം ഗൂഗിൾ മാപിലൂടെ കണ്ടെത്തിയാണ് തട്ടിപ്പ് നടത്തുന്നതെന്നും പൊലീസ് വ്യക്തമാക്കി. കേരള ബാങ്കിന് ഏകീകൃത സോഫ്റ്റ്‍വെയർ സംവിധാനം ഇല്ലാത്തതാണ് തട്ടിപ്പിന് സാഹചര്യം സൃഷ്ടിച്ചതെന്നാണ് വിവരം.
സംഘത്തിലെ ഡൽഹി സ്വാദേശിയാണ് വ്യാജകാർഡുകൾ നിർമിച്ച് നൽകുന്നതെന്നാണ് നിഗമനം. എസ്ഐ ഹരിദാസൻ, എഎസ് ഐ പ്രദീപൻ എന്നിവരാണു കണ്ണൂരിൽ കേസുകൾ അന്വേഷിക്കുന്നത്.
Keywords: Kasaragod, News, Kerala, Kannur, Top-Headlines, Bank, ATM, Fraud, Case, Natives, Remand, Police, Arrest, New Delhi, Kasargod natives in Kannur cyber police custody in ATM fraud case.
< !- START disable copy paste -->