city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസർകോട് - കണ്ണൂർ ജില്ലകളിലെ കടലാക്രമണം: രാജ്മോഹൻ ഉണ്ണിത്താൻ എം പി പ്രധാനമന്ത്രിക്ക് കത്തയച്ചു

കാസർകോട്: (www.kasargodvartha.com 15.05.2021) കാസർകോട് - കണ്ണൂർ ജില്ലകളിൽ കടലാക്രമണം രൂക്ഷമായ സാഹചര്യത്തിൽ കാസർകോട് രാജ്മോഹൻ ഉണ്ണിത്താൻ എം പി പ്രധാനമന്ത്രിക്ക് കത്തയച്ചു.

കാസർകോട് ജില്ലയിൽ മുസോടി, ചെരങ്ങായ്, കാപ്പിൽ, അഴിത്തല, തൈക്കടപ്പുറം, വലിയപറമ്പ, ഉപ്പള, അജാനൂർ, കണ്ണൂർ ജില്ലയിലെ മാട്ടൂൽ എന്നിവിടങ്ങളിൽ കാടാക്രമണം വൻ സാമ്പത്തിക നഷ്ടമാണ് തീരദേശ മേഖലയിൽ സൃഷ്ടിച്ചിരിക്കുന്നത്.

കാസർകോട് - കണ്ണൂർ ജില്ലകളിലെ കടലാക്രമണം: രാജ്മോഹൻ ഉണ്ണിത്താൻ എം പി പ്രധാനമന്ത്രിക്ക് കത്തയച്ചു

ഈ സാഹചര്യത്തിൽ നാഷണൽ ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി അധ്യക്ഷനായ പ്രധാനമന്ത്രി, സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി അധ്യക്ഷനായ മുഖ്യമന്ത്രി, ബന്ധപ്പെട്ട മറ്റു ഉദ്യോഗസ്ഥർ എന്നിവർക്ക് എം പി കത്തയച്ചു.

തീരദേശ മേഖലയിൽ കടലാക്രമണ ഭീഷണി ശാശ്വതമായി തടയുന്നതിന് ഏറ്റവും മികച്ച സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള അടിസ്ഥാന സൗകര്യം നിർമിക്കുന്നതിന് ആവശ്യമായ ഫൻഡ് അനുവദിക്കണമെന്നും നാശനഷ്ടം സംഭവിച്ചവർക്ക് നഷ്ടപരിഹാരം നൽകണമെന്നും കത്തിൽ ആവശ്യപ്പെട്ടു.

സംസ്ഥാന ഡിസാസ്റ്റർ മാനേജ്‌മന്റ് കമീഷണറുമായും നാഷണൽ ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി മെമ്പർ സെക്രടറിയുമായും ഫോണിൽ ബന്ധപെട്ട് അപകടാവസ്ഥ ബോധ്യപ്പെടുത്തി. ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ നിർദേശം നൽകി.

Keywords:  Kerala, News, Kannur, Sea, Rain, Rajmohan Unnithan, MP, Narendra-Modi, Kasargod-Kannur districts sea turbulence: Rajmohan Unnithan MP sends letter to PM.
< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia