city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഒപ്പരമിരുന്ന് കാസര്‍കോട്

കാസര്‍കോട്: (www.kasargodvartha.com 31.12.2019) ഒത്തിരിയേറെ പ്രതീക്ഷകളുമായി കടന്നുവരുന്ന പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ കാസര്‍കോടന്‍ ജനത ഏക മനസ്സോടെ ഒപ്പരമിരുന്നു. ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിലുള്ള കാസര്‍കോട് തിയേറ്ററിക്സ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് സന്ധ്യാരാഗം ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പുതുവര്‍ഷാഘോഷം 'ഒപ്പരം' പരിപാടിയിലാണ് കാസര്‍കോടന്‍ ജനത ഒപ്പരമിരുന്നത്.

പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഒപ്പരമിരുന്ന് കാസര്‍കോട്

കണ്ണൂര്‍ ജില്ലാ കളക്ടര്‍ ടി വി സുഭാഷ് പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ കലക്ടര്‍ ഡോ. ഡി സജിത്ത്ബാബു അധ്യക്ഷത വഹിച്ചു. ആഘോഷപരിപാടികള്‍ക്ക് കൊഴുപ്പേകി വൈകീട്ട് ഏഴ് മണി മുതല്‍ കലാപരിപാടികള്‍ ആരംഭിച്ചു. കണ്ണൂര്‍ ജില്ലാ കളക്ടര്‍ ടി വി സുഭാഷ് അവതരിപ്പിച്ച ഗസല്‍ പ്രേക്ഷക പ്രശംസ നേടി. സ്‌കൂള്‍ കലോത്സവത്തില്‍ മികച്ച പ്രകടനം നടത്തിയ കലാരൂപങ്ങളും അരങ്ങിലെത്തി.

കാഞ്ഞങ്ങാട് ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂള്‍ മാര്‍ഗംകളിയും ചട്ടഞ്ചാല്‍ എച്ച്എസ്എസ് ചവിട്ടുനാടകവും തിരുവാതിരയും ജിഎച്ച്എസ്എസ് ഹോസ്ദുര്‍ഗ് ഒപ്പനയും ജിഎച്ച്എസ്എസ് കാടകം നാടകവും അവതരിപ്പിച്ചു. തുളു അക്കാദമിയുടെ ആഭിമുഖ്യത്തില്‍ കംഗില നൃത്തവും നാടന്‍പാട്ട്, ഫോക് ഫ്യൂഷന്‍ ഡാന്‍സ്, പുരുഷന്മാരുടെ ഒപ്പന, റിഥം ബീറ്റ്സ് കാലിക്കറ്റ് അവതരിപ്പിക്കുന്ന മ്യൂസിക് നൈറ്റ് തുടങ്ങിയവയും ആഘോഷത്തിന് മാറ്റുകൂട്ടി. വെറുപ്പിന്റെ പ്രതീകമായ മിസ്റ്റര്‍ ഹേറ്റ്രഡിന് തീകൊളുത്തുന്നതോടെ ആഘോഷങ്ങള്‍ക്ക് പരിസമാപ്തിയാവും.

പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഒപ്പരമിരുന്ന് കാസര്‍കോട്

പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഒപ്പരമിരുന്ന് കാസര്‍കോട്

എഡിഎം എന്‍ ദേവീദാസ്, എച്ച് എസ് കെ നാരായണന്‍, ജില്ലാ പഞ്ചായത്ത് അംഗം ഷാനവാസ് പാദൂര്‍, നഗരസഭാ അധ്യക്ഷ ബീഫാത്തിമ ഇബ്രാഹിം, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പി ഹബീബ് റഹ്മാന്‍, തുളു അക്കാദമി ചെയര്‍മാന്‍ ഉമേഷ് എസ് സാലിയാന്‍, കാസര്‍കോട് തിയേറ്ററിക്‌സ് സൊസൈറ്റി സെക്രട്ടറി ടി എ ഷാഫി, സൊസൈറ്റി ട്രഷറര്‍ ടി വി ഗംഗാധരന്‍, കുവെമ്പു യൂണിവേഴ്‌സിറ്റി ഡയറക്ടര്‍ എന്‍ എം തല്‍വാര്‍, സുബിന്‍ ജോസ്, കെ എസ് ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഒപ്പരമിരുന്ന് കാസര്‍കോട്

ഒപ്പന വേദിയിലെത്തിയപ്പോള്‍ കലക്ടര്‍ ഡോ. ഡി സജിത് ബാബു കാസര്‍കോടിന്റെ 'പുതിയാപ്ലയായി' എത്തിയത് കാണികള്‍ക്ക് കൗതുക കാഴ്ചയായി. ഇത് അല്‍പ നേരം ചിരിപടര്‍ത്തുകയും ചെയ്തു. ഒപ്പനയില്‍ ഹഷിം, നജാത്ത്, ടി എ ഷാഫി, രാജേഷ് കുമാര്‍, റഹീം ചൂരി, ഷാഫി തെരുവത്ത് എന്നിവരും പങ്കെടുത്തു.

പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഒപ്പരമിരുന്ന് കാസര്‍കോട്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords:  Kerala, news, kasaragod, Top-Headlines, New year, District Collector, inauguration, Kannur, Kasaragod welcomes New year

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia