പഴയങ്ങാടിയില്‍ ട്രെയിനിടിച്ച് പുഴയിലേക്ക് തെറിച്ചുവീണ കാസര്‍കോട് സ്വദേശി മരിച്ചു
Dec 15, 2017, 10:20 IST
കണ്ണൂര്‍: (www.kasargodvartha.com 15.12.2017) പഴയങ്ങാടിയില്‍ ട്രെയിനിടിച്ച് പുഴയിലേക്ക് തെറിച്ചുവീണ കാസര്‍കോട് സ്വദേശി മരിച്ചു. കാസര്‍കോട് സ്വദേശി നാരായണന്‍ (60) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയാണ് പഴയങ്ങാടി വാടിക്കാല്‍ പുഴയില്‍ നാരായണന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം അഴുകിത്തുടങ്ങിയ നിലയിലായിരുന്നു. കാവി മുണ്ടും കറുപ്പില്‍ പുള്ളി കള്ളിയുമുള്ള ഷര്‍ട്ടാണ് ധരിച്ചിരുന്നത്. കൈയ്യില്‍ ശ്രീകൃഷ്ണ രൂപം പച്ചകുത്തിയതായും കണ്ടെത്തി.
കാത് കുത്തിയിട്ടുമുണ്ട്. അതേസമയം കാസര്‍കോട് എവിടെയാണ് ഇദ്ദേഹത്തിന്റെ സ്വദേശമെന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് പോലീസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ഒരു വര്‍ഷം മുമ്പ് പഴയങ്ങാടിയിലെ വാടകക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചിരുന്ന നാരായണന്‍ കൂലിവേല ചെയ്താണ് ഉപജീവനം മാര്‍ഗം കണ്ടെത്തിയിരുന്നത്. പിന്നീട് കണ്ണപുരത്തേക്ക് താമസം മാറ്റുകയും അവിടെ ജോലി ചെയ്ത് വരികയുമായിരുന്നു. നാരായണന്‍ ഒറ്റയ്ക്കാണ് താമസിച്ചിരുന്നതെന്നും ഇയാളുടെ ബന്ധുക്കളെ കുറിച്ച് ഒരു വിവരവുമില്ലെന്നും പോലീസ് പറഞ്ഞു.
കാസര്‍കോട് പോലീസുമായി ബന്ധപ്പെട്ട് നാരായണന്റെ കുടുംബത്തെ കുറിച്ച് പഴയങ്ങാടി പോലീസ് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. നാരായണന്‍ പുഴയില്‍ മുങ്ങിമരിച്ചതാണെന്നാണ് ആദ്യം കരുതിയിരുന്നത്. പോലീസ് ഇന്‍ക്വസ്റ്റിനു ശേഷം മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കിയതോടെയാണ് ട്രെയിന്‍ തട്ടിയാണ് മരണം സംഭവിച്ചതെന്ന് വ്യക്തമായത്. നാരായണന്റെ വാരിയെല്ലുകള്‍ തകര്‍ന്ന നിലയിലായിരുന്നു. പാളത്തിനരികിലൂടെ നടന്നു പോകുമ്പോള്‍ ട്രെയിന്‍ തട്ടിയതോ, അതല്ലെങ്കില്‍ ചാടിയതോ ആകാമെന്നാണ് പോലീസ് നിഗമനം. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ട്. മൃതദേഹം ബന്ധുക്കളെത്താത്തതിനാല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kannur, Death, Accident, Train, Kasaragod native dies after train hits
< !- START disable copy paste -->