city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എറണാകുളത്തേക്ക് ട്രെയിനില്‍ കൊണ്ടുപോവുകയായിരുന്ന ലഹരി ഗുളികയുമായി കാസര്‍കോട് സ്വദേശി കണ്ണൂരില്‍ അറസ്റ്റില്‍

കണ്ണൂര്‍: (www.kasargodvartha.com 08.11.2018) എറണാകുളത്തേക്ക് ട്രെയിനില്‍ കൊണ്ടുപോവുകയായിരുന്ന ലഹരി ഗുളികയുമായി കാസര്‍കോട് സ്വദേശി കണ്ണൂരില്‍ അറസ്റ്റിലായി. കാസര്‍കോട് വിദ്യാനഗറിലെ കെ അന്‍സീറിനെ (30)യാണ് എക്സൈസ് വകുപ്പും ആര്‍ പി എഫും ചേര്‍ന്ന് പിടികൂടിയത്. മംഗള എക്സ്പ്രസിലെ യാത്രക്കാരനായിരുന്നു അന്‍സീര്‍.

ട്രെയിനിലെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റിലായിരുന്ന അന്‍സീറിന്റെ ബാഗ് രഹസ്യവിവരം ലഭിച്ചെത്തിയ എക്‌സൈസ് സംഘം പരിശോധിക്കുകയായിരുന്നു. ഇതോടെ 292 ലഹരി ഗുളികകള്‍ കണ്ടെടുത്തു. ക്യാന്‍സര്‍ രോഗികള്‍ ഉപയോഗിക്കുന്ന വേദന സംഹാരിയായ പാസ്മാ പ്രോക്സിവോന്‍ എന്ന ഗുളികയാണ് പിടിച്ചെടുത്തത്.

വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യാനായി മംഗളൂരുവില്‍ നിന്നും എറണാകുളത്തേക്ക് കൊണ്ടുപോകുകയായിരുന്നു ഗുളികയെന്നും പ്രതി സമ്മതിച്ചു. 500 രൂപയാണ് ഗുളികയ്ക്കായി പ്രതി വാങ്ങുന്നത്. എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്പെക്ടര്‍ പി കെ പ്രദീഷ് കുമാര്‍, ഇന്റലിജന്‍സ് ബ്രാഞ്ച് ഓഫീസര്‍ സി വി ദിലീപ്, ആര്‍ പി എഫ് എസ് ഐ വി സുമിത്ത് എന്നിവര്‍ പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

എറണാകുളത്തേക്ക് ട്രെയിനില്‍ കൊണ്ടുപോവുകയായിരുന്ന ലഹരി ഗുളികയുമായി കാസര്‍കോട് സ്വദേശി കണ്ണൂരില്‍ അറസ്റ്റില്‍


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Top-Headlines, Kannur, Crime, Excise, arrest, Kasaragod native arrested in Kannur with Drug tablets
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia