Youth Drowned | ആറളം ചീങ്കണ്ണി പുഴയില്‍ യുവാവിനെ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
Updated: Apr 13, 2024, 12:48 IST
*കുളിക്കാനിറങ്ങിയപ്പോഴാണ് ദാരുണ അപകടം.
*അപസ്മാര രോഗിയായിരുന്നു.
*പൊലീസ് സംഭവസ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.
കണ്ണൂര്‍: (KasargodVartha) ഇരിട്ടി മേഖലയിലെ ആറളം ഫാം വളയഞ്ചാലില്‍ ചീങ്കണ്ണിപുഴയില്‍ യുവാവിനെ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആറളം ഫാം പുനരധിവാസ മേഖലയിലെ ബ്ലോക് ഒമ്പതിലെ കിരണ്‍ ദാസ് (മനു /28) ആണ് മരിച്ചത്. അപസ്മാര രോഗിയായിരുന്നു.
വെള്ളിയാഴ്ച വൈകിട്ട് അഞ്ചോടെ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയതിനിടെ അപസ്മാരം പിടിപെട്ടതായി കരുതുന്നു. ആറളം പൊലീസ് സംഭവസ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം ഇരിട്ടി താലൂക് ആശുപത്രിയിലേക്ക് മാറ്റി. അച്ഛന്‍: ഷാജി വളയംഞ്ചാല്‍. അമ്മ: പരേതയായ ലത. സഹോദരി: കീര്‍ത്തന.