Accidental Death | മഞ്ഞുമല കരിങ്കല്‍ ക്വാറിയില്‍ മണ്ണുമാന്തി യന്ത്രത്തിന്റെ അടിയില്‍പ്പെട്ട് കുടക് സ്വദേശിയായ തൊഴിലാളിക്ക് ദാരുണാന്ത്യം
Jul 31, 2023, 20:53 IST
ആലക്കോട്: (www.kasargodvartha.com) നടുവില്‍ പഞ്ചായതിലെ മഞ്ഞുമല കരിങ്കല്‍ ക്വാറിയില്‍ മണ്ണുമാന്തി യന്ത്രത്തിനടിയില്‍പ്പെട്ടുണ്ടായ അപകടത്തില്‍ കുടക് സ്വദേശിയായ യുവാവ് മരിച്ചു. കര്‍ണാടക കുടക് ജില്ലയിലെ സോമവാര്‍ പേട്ട താലൂകിലെ മാതാപുരത്തെ പരേതനായ മുഹമ്മദലിയുടെയും ഖ്വദീജയുടെയും മകന്‍ റശീദ് (36) ആണ് മണ്ണുമാന്തി യന്ത്രത്തിന്റെ അടിയില്‍പ്പെട്ട് ദാരുണമായി മരിച്ചത്.
ഞായറാഴ്ച വൈകിട്ട് നാലുമണിയോടെയാണ് അപകടം. ആറ് വര്‍ഷമായി ക്വാറിയില്‍ സൂപര്‍വൈസറായി ജോലി ചെയ്തു വരികയായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് മരണ വിവരം പുറത്തറിയുന്നത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.
ഭാര്യ സെറീന. മക്കള്‍: ഫാത്വിമത് സോലിയ, ശിഫാ ഫാത്വിമ, റിസ്വ ഫാത്വിമ. സഹോദരങ്ങള്‍: ശുകൂര്‍, സകീന. മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ. മെഡികല്‍ കോളജില്‍ പോസ്റ്റ്മോര്‍ടത്തിന് ശേഷം സ്വദേശത്തേക്ക് കൊണ്ടുപോകും. ആലക്കോട് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ഒരാഴ്ച മുന്‍പ് കുയിലൂര്‍ കരിങ്കല്‍ ക്വാറിയില്‍ ജെസിബി ഇടിച്ച് കര്‍ണാടക സ്വദേശിയായ തൊഴിലാളിയും മരിച്ചിരുന്നു.
ഞായറാഴ്ച വൈകിട്ട് നാലുമണിയോടെയാണ് അപകടം. ആറ് വര്‍ഷമായി ക്വാറിയില്‍ സൂപര്‍വൈസറായി ജോലി ചെയ്തു വരികയായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് മരണ വിവരം പുറത്തറിയുന്നത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.
Keywords: Kannur: Worker died after Hitachi fell on his body, Kannur, News, Accidental Death, Rasheed, Dead Body, Obituary, Allegation, Postmortem, Kerala News.