city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Remanded | മദ്യപിച്ച് ലക്കുകെട്ട് തലശേരി നഗരമധ്യത്തില്‍ അഴിഞ്ഞാടുകയും പൊലീസിനെ ഉള്‍പെടെ പത്തോളം പേരെ ആക്രമിക്കുകയും ചെയ്‌തെന്ന കേസില്‍ റസീനക്കെതിരെ ഉയരുന്നത് നിരവധി പരാതികള്‍

കണ്ണൂര്‍: (KasargodVartha) മദ്യപിച്ച് ലക്കുകെട്ട് തലശേരി നഗരമധ്യത്തില്‍ രണ്ടുമണിക്കൂര്‍ അഴിഞ്ഞാടുകയും പൊലീസിനെ ഉള്‍പെടെ പത്തോളം പേരെ അക്രമിക്കുകയും ചെയ്‌തെന്ന കേസില്‍ തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസം റിമാന്‍ഡ് ചെയ്ത റസീന(32) എന്ന യുവതി ജയിലില്‍ പോകുന്നത്‌  ഇത് ആദ്യം.
 
Remanded | മദ്യപിച്ച് ലക്കുകെട്ട് തലശേരി നഗരമധ്യത്തില്‍ അഴിഞ്ഞാടുകയും പൊലീസിനെ ഉള്‍പെടെ പത്തോളം പേരെ ആക്രമിക്കുകയും ചെയ്‌തെന്ന കേസില്‍ റസീനക്കെതിരെ ഉയരുന്നത് നിരവധി പരാതികള്‍
തലശ്ശേരി നഗരത്തിലും പരിസര പ്രദേശങ്ങളിലും മദ്യപിച്ചു ലക്കുകെട്ട് പൊതുജനങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തുന്ന റസീനയെ ആദ്യമായാണ് കോടതി ശിക്ഷിക്കുന്നത്. ഇവരെ കുറിച്ച് നിരവധി പരാതികള്‍ ഉയര്‍ന്നുവന്നിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

ക്രിസ്തുമസ് ദിവസം രാത്രി പതിനൊന്നര മണിയോടെ തന്റെ കാറില്‍ തലശ്ശേരി കീഴന്തി മുക്കിലെത്തിയ റസീന റോഡ് മുടക്കി അഴിഞ്ഞാടുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ തലശ്ശേരി ടൗണ്‍ എസ് ഐ വി വി ദീപ്തിയുടെ നേതൃത്വത്തില്‍ ഇവരെ മല്‍പ്പിടുത്തത്തിലൂടെയാണ് കീഴടക്കിയത്. ഇതോടെ പൊലീസിനെ ആക്രമിക്കുകയായിരുന്നു. ഔദ്യോഗിക കൃത്യനിര്‍വഹണം തടയല്‍, ഗതാഗതം തടസപ്പെടുത്തല്‍ യാത്രക്കാരെ അക്രമിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ഇവരെ അറസ്റ്റു ചെയ്തത്.

ഏറെ തിരക്കേറിയ കീഴന്തി മുക്കില്‍ കാറുമായി എത്തിയ റസീന കൂടെയുണ്ടായിരുന്ന യുവാവിനെ ആക്രമിച്ചതോടെയാണ് സംഭവത്തിന്റെ തുടക്കം. ഇതു ചോദ്യം ചെയ്ത വ്യാപാരിയെ റസീന ഓടിച്ചിട്ട് അടിച്ചു. പിന്നെ വഴിയില്‍ കാണുന്നവരെയെല്ലാം അസഭ്യം പറയുകയും ചവിട്ടുകയും മുഖത്തടിക്കുകയും ചെയ്തു. ഒന്‍പതു പുരുഷന്‍മാര്‍ക്കാണ് റസീനയുടെ മര്‍ദനമേറ്റത്.

ഇതോടെ മഞ്ഞോടി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിക്ക് മുന്‍പിലൂടെയുള്ള റോഡ് ഗതാഗതം സ്തംഭിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പുരുഷ പൊലീസുകാരെയും റസീന വെറുതെ വിട്ടില്ല. ഒടുവില്‍ പ്രിന്‍സിപല്‍ എസ് ഐ വി വി ദീപ്തിയും സംഘവും സ്ഥലത്തെത്തുകയായിരുന്നു. എസ് ഐയെ തട്ടിയകറ്റുകയും തള്ളിയിടാന്‍ ശ്രമിക്കുകയും ചെയ്ത ഇവരെ സാഹസികമായാണ് കീഴടക്കിയത്.

തലശ്ശേരി നഗരത്തിലും പരിസര പ്രദേശങ്ങളിലും മദ്യപിച്ചു ലക്കുകെട്ട് പൊതുജനങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തുന്ന റസീനയെ ആദ്യമായാണ് കോടതി റിമാന്‍ഡ് ചെയ്യുന്നത്.
Keywords:  Kannur: Woman Remanded for attacking police officer, Kannur, News, Crime, Criminal Case, Remanded, Arrested, Police, Attack, Kerala. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia