Wild Elephant | കണ്ണൂരില്‍ വീണ്ടും കാട്ടാനയിറങ്ങി; അടയ്ക്കാത്തോട് വ്യാപകമായ കൃഷി നാശം
കണ്ണൂര്‍: (KasargodVartha) ഉളിക്കല്‍ ടൗണില്‍ കാട്ടാനയിറങ്ങി ഒരാള്‍ കൊല്ലപ്പെട്ടതിന് നടുക്കം വിട്ടുമാറാത്ത ജില്ലയുടെ മലയോര മേഖലയില്‍ വീണ്ടും കാട്ടാനയിറങ്ങി വന്‍ കൃഷിനാശം വരുത്തി. കേളകം പഞ്ചായത്തിലെ അടയ്ക്കാത്തോട് മുട്ടുമാറ്റിയിലാണ് കാട്ടാനയിറങ്ങി വ്യാപക കൃഷി നാശമുണ്ടാക്കിയത്.
അടയ്ക്കാത്തോട് സ്വദേശി കുറുംപ്പംച്ചേരി അച്ചാമ്മയുടെ കൃഷിയിടത്തിലാണ് കാട്ടാന ഇറങ്ങിയത്. ആന പ്രതിരോധമതില്‍ പൊളിഞ്ഞു കിടന്ന ഭാഗത്തു കൂടിയാണ് കാട്ടാന ജനവാസ മേഖലയില്‍ എത്തിയത്. വാഴ, തെങ്ങ് തുടങ്ങിയ കാര്‍ഷിക വിളകളാണ് നശിപ്പിച്ചത്. പൊളിഞ്ഞു കിടക്കുന്ന ആന പ്രതിരോധ മതില് പുനര്‍നിര്‍മിക്കണമെന്ന് മാസങ്ങളായി പ്രദേശവാസികള്‍ ആവശ്യപ്പെടുന്നു.
എന്നാല്‍ വനംവകുപ്പിന്റെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും പ്രദേശവാസികള്‍ പറയുന്നു. ഇത് മൂന്നാമത്തെ തവണയാണ് ആന പ്രതിരോധ മതില് തകര്‍ന്ന ഭാഗത്തുകൂടി പ്രദേശത്തുകൂടി കാട്ടാനയിറങ്ങുന്നത്. കഴിഞ്ഞ ഞായറാഴ്ച ഉളിക്കല്‍ ടൗണിലെ ലത്തീന്‍ പളളിക്ക് സമീപമിറങ്ങിയ കാട്ടാന ആര്‍ത്രശേരി ജോസെന്ന വയോധികനെ ചവുട്ടിക്കൊന്നിരുന്നു. ഇതിന്റെ നടുക്കം വിട്ടുമാറുന്നതിന് മുന്‍പാണ് വീണ്ടും കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചത്.
Keywords: News, Kerala, Kannur, Top-Headlines, Wild Elephant, Farm, Destroyed, Elephant, Forest Department, Kannur: Wild elephant destroyed farm.