city-gold-ad-for-blogger

Arrested | കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി അര്‍ജുന്‍ ആയങ്കി ഭീഷണിപ്പെടുത്തുന്നുവെന്ന ആരോപണവുമായി ഭാര്യ അമല

കണ്ണൂര്‍: (www.kasargodvartha.com) കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി അര്‍ജുന്‍ ആയങ്കിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ അമല. അര്‍ജുന്‍ ആയങ്കിയും സുഹൃത്തുക്കളും കുടുംബവും തന്നെ ഉപദ്രവിക്കുകയാണെന്നും തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അര്‍ജുന്റെ കുടുംബമാണ് ഉത്തരവാദികളെന്നും അമല ഫെയ്‌സസ്ബുക് ലൈവില്‍ പറഞ്ഞു. 

വളപട്ടണം പൊലീസ് സ്റ്റേഷനില്‍ നിന്നാണ് താന്‍ സംസാരിക്കുന്നതെന്നും അര്‍ജുനെതിരെ ഇതുവരെ പരാതി നല്‍കിയിട്ടില്ലെന്നും നഷ്ടപരിഹാരം വാങ്ങാനാണ് സ്റ്റേഷനില്‍ എത്തിയതെന്നും അമല പറഞ്ഞു. നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട് പ്രണയിച്ചു വിവാഹിതരായവരാണ് അര്‍ജുന്‍ ആയങ്കിയും അമലയും. കരിപ്പൂര്‍ സ്വര്‍ണ കടത്ത് കേസന്വേഷണത്തിന്റെ ഭാഗമായി അമലയെയും എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തിരുന്നു.

Arrested | കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി അര്‍ജുന്‍ ആയങ്കി ഭീഷണിപ്പെടുത്തുന്നുവെന്ന ആരോപണവുമായി ഭാര്യ അമല

Keywords: Kannur, news, Kerala, Top-Headlines, wife, accused, case, Kannur: Wife Amala's serious allegations against Arjun Ayanki.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia