Vacancies | ലൈവ്സ്റ്റോക് ഇന്‍സ്പെക്ടര്‍മാരുടെ ഒഴിവുകളില്‍ എത്രയും വേഗത്തില്‍ നിയമനം നടത്തണമെന്ന് റാങ്ക് ഹോള്‍ഡേഴ്സ് യോഗം
കണ്ണൂര്‍: (www.kasargodvartha.com) ലൈവ്സ്റ്റോക് ഇന്‍സ്പെക്ടര്‍മാരുടെ ഒഴിവുകളില്‍ എത്രയും വേഗത്തില്‍ നിയമനം നടത്തണമെന്ന് കേരള ലൈവ്സ്റ്റോക് ഇന്‍സ്പെക്ടേഴ്സ് യൂനിയന്‍ ജില്ലാ കമിറ്റിയുടെ റാങ്ക് ഹോള്‍ഡേഴ്സ് യോഗം സര്‍കാരിനോട് ആവശ്യപ്പെട്ടു. മൃഗസംരക്ഷണ വകുപ്പില്‍ കണ്ണൂര്‍ ജില്ലയില്‍ ലൈവ്സ്റ്റോക് ഇന്‍സ്പെക്ടര്‍മാരുടെ 46 ഒഴിവുകള്‍ പി എസ് സി റാങ്ക് ലിസ്റ്റ് നിലവില്‍ വന്നിട്ട് ആഴ്ചകളായെങ്കിലും ഇത് വരെ അഡൈ്വസ് ലഭിക്കുകയോ നിയമനം നടത്തുകയോ ചെയ്തിട്ടില്ല. ആയതിനാല്‍ എത്രയും പെട്ടെന്ന് ഒഴിവ് നികത്താനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം.
കെ എല്‍ ഐ യു സംസ്ഥാന സെക്രട്ടറി ജി അരുണ്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ശെരീഫ് എ അധ്യക്ഷനായി. ജില്ലാ സെക്രടറി കെ ടി റശീദ് സ്വാഗതം പറഞ്ഞു. ജോയിന്റ് കൗണ്‍സില്‍ ജില്ലാ സെക്രടറി റോയ് കെ ജോസഫ്, കെ എല്‍ ഐ യു സംസ്ഥാന സെക്രടയറിയേറ്റംഗം മനീഷ് മോഹന്‍, എ എച്ച് ഡി എം എസ് എ സംസ്ഥാന സെക്രടറി പി റീജ, നിഷ എം എസ് എന്നിവര്‍ സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുല്‍ അസീസ് പി വി നന്ദി പറഞ്ഞു.
റാങ്ക് ഹോള്‍ഡര്‍മാരുടെ കമിറ്റി രൂപീകരിച്ചു. എല്‍ദോസ് എ എം(പ്രസിഡന്റ്), അനുപമ ടി (സെക്രടറി), നിഷ എം എസ്(ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.
Keywords: Kannur, News, Kerala, Vacancy, Livestock Inspector, Rank Holders Meet, Kannur: Vacancy of Livestock Inspectors to be filled; Rank Holders Meet.