Died | കണ്ണൂരില്‍ റെയില്‍വേ ട്രാകില്‍ മരിച്ച ഒരാളെ തിരിച്ചറിഞ്ഞില്ല; ഇതരസംസ്ഥാന തൊഴിലാളിയാണെന്ന് സംശയം
കണ്ണൂര്‍: (www.kasargodvartha.com) കണ്ണൂരില്‍ രണ്ടുപേരെ ട്രെയിന്‍ തട്ടിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വളപട്ടണം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. പാപ്പിനിശേരിക്കും വളപട്ടണം റെയില്‍വേ പാലത്തിനുമിടെയില്‍ റെയില്‍വേ ട്രാകിലാണ് രണ്ടുപേരുടെ മൃതദേഹം കണ്ടെത്തിയത്. ഇതില്‍ ഒരാളെ തിരിച്ചറിയും മറ്റൊരാളെ തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്.
പാപ്പിനിശേരി കീച്ചേരിയിലെ പി പ്രസാദ് (52) ആണ് മരിച്ച ഒരാള്‍. മറ്റൊരാള്‍ ഇതരസംസ്ഥാന തൊഴിലാളിയാണെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇരുവരുടെയും മൃതദേഹങ്ങള്‍ വളപട്ടണം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി ജില്ലാ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. ട്രാകില്‍ ചിതറിയ മൃതദേഹത്തിന്റെ കീശയില്‍ നിന്നും ലഭിച്ച ഡ്രൈവിങ് ലൈസന്‍സാണ് പ്രസാദിനെ തിരിച്ചറിയാന്‍ സഹായിച്ചത്.
ബുധനാഴ്ച്ച പുലര്‍ചെ 7.30 മണിയോടെയാണ് ട്രാകില്‍ മൃതദേഹം കണ്ടെത്തിയതായി യാത്രക്കാര്‍ പൊലീസില്‍ അറിയിച്ചത്. മരണമടഞ്ഞ പ്രസാദിന്റെ ബൈക് അപകടസ്ഥലത്തിന് സമീപത്തായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രസാദിന്റെ ബന്ധുക്കള്‍ ആശുപത്രിയിലെത്തി മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. ആന്തൂര്‍ നഗരസഭയിലെ ധര്‍മശാലയില്‍ പ്ളൈവുഡ് കംപനിയിലെ മാനേജരായി പ്രവര്‍ത്തിച്ചു വരികയാണ് പ്രസാദ്.
പരേതനായ ഗോപാലന്‍-കാര്‍ത്യായനി ദമ്പതികളുടെ മകനാണ്. ശ്രീകലയാണ് ഭാര്യ. വിദ്യാര്‍ഥികളാണ് ജിയ, ശ്രേയ എന്നിവരാണ് മക്കള്‍. പ്രദീപന്‍. പ്രമോദ്, ബാബു, പ്രീത, പരേതനായ ഉണ്ണി എന്നിവരാണ് സഹോദരങ്ങള്‍. മരണമടഞ്ഞ മറ്റേയാള്‍ വളപട്ടണത്ത് ജോലി ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളിയാണെന്നാണ് പൊലീസിന്റെ നിഗമനം. മീന്‍പിടുത്തത്തിനിടെയാണോ ഇവര്‍ റെയില്‍വേ ട്രാകിന് സമീപമെത്തിയതെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.
Keywords: Kannur, news, Kerala, Top-Headlines, Death, Railway-track, Police, Kannur: Two men found dead on railway track.